play-sharp-fill
കെ.എം.ഷാജിയുടെ ഹർജി: മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി

കെ.എം.ഷാജിയുടെ ഹർജി: മുൻ ഉത്തരവ് ആവർത്തിച്ച് സുപ്രീംകോടതി


സ്വന്തം ലേഖകൻ

കൊച്ചി : അയോഗ്യനാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി സമർപ്പിച്ച ഹർജിയിൽ മുൻ ഉത്തരവ് ആവർത്തിച്ചു സുപ്രീംകോടതി. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. ആനുകൂല്യങ്ങളും ലഭിക്കില്ല. അഴീക്കോട് തിരഞ്ഞെടുപ്പും, എം.എൽ.എ സ്ഥാനവും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷാജി സമർപ്പിച്ച രണ്ടു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. അഴീക്കോട് മണ്ഡലത്തിലെ സി.പി.എം പ്രവർത്തകനായ ടി.വി. ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാമതും ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.