കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ കാർഷിക മേഖലയെ തീറെഴുതുന്നു: എൻ. ജയരാജ് എം.എൽ.എ

കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ കാർഷിക മേഖലയെ തീറെഴുതുന്നു: എൻ. ജയരാജ് എം.എൽ.എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കർഷകദ്രോഹബില്ലുകൾ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ഉന്നതാധികാര സമതി അംഗം ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു.

കർഷകവിരുദ്ധവും, തൊഴിലാളിവിരുദ്ധവുമായ നിയമങ്ങൾ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് പാർലമെന്റിന്റെ പിൻവാതിലിലൂടെ അടിച്ചേൽപ്പിക്കുന്നതിനെതിരെ കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹെഡ്പോസ്റ്റോഫീസ് പടിക്കൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകർക്കുള്ള മരണ വാറന്റാണ് വേണ്ടത്ര ചർച്ചപോലും പാർലമെന്റിൽ നടത്താതെ പാസ്സാക്കിയെടുത്തത്. കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ലാത്ത ബില്ലുകൾ വൻകിട കുത്തകകളെ മാത്രമാണ് പ്രീതിപ്പെടുത്തുന്നത്.

ജനകീയ കമ്പോളങ്ങൾ ഇല്ലാതാക്കുന്ന ബില്ലിനെതിരായി രാജ്യത്തുയരുന്ന കർഷകരോക്ഷം കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. പ്രതിപക്ഷ കക്ഷിനേതാക്കൾക്കൊപ്പം ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കണ്ട ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ്സ് (എം)

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ, അഡ്വ. ജോബ് മൈക്കിൾ, വിജി എം.തോമസ്, ജോസഫ് ചാമക്കാല, സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൻ, ജോസ് പുത്തൻകാലാ, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിറിയക്ക് ചാഴികാടൻ, ഔസേപ്പച്ചൻ

വാളിപ്ലാക്കൻ, പ്രദീപ് വലിയപറമ്പിൽ, ബിനു ചെങ്ങളം, സഖറിയാസ് കുതിരവേലി, പി.എം മാത്യു ഉഴവൂർ,ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോസ് ഇടവഴിക്കൻ, മാത്തുക്കുട്ടി ഞായർകുളം, തോമസ് അരയത്ത്, ബിജു കുന്നേപ്പറമ്പൻ, വിജയ് മാരേട്ട്, ലോനപ്പൻ ചാലക്കൽ, സാബു കുന്നൻ, ഷൈൻ കുമരകം, അഖിൽ ഉള്ളംപള്ളി, ജോജി കുറുത്തിയാടൻ, ഷാജി പുളിമൂടൻ, സന്തോഷ്

കമ്പകത്തുങ്കൽ, അഡ്വ. സണ്ണി ചാത്തുകുളം, ജോണി മൂഴയിൽ, സോജൻ ആലക്കുളം, ജോസ് പള്ളിക്കുന്നേൽ, അനുഷകൃഷ്ണ, മീരാ ബാലു, റാണി ജോസ്, ഗൗതം എൻ. നായർ, എസ്. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കാസർഗോഡ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, കണ്ണൂർ പി.ടി ജോസ്, വയനാട് കെ.ജെ ദേവസ്യ, മലപ്പുറം ജോണി പുല്ലംന്താനി, കോഴിക്കോട് ടി.എം ജോസഫ്, പാലക്കാട് അഡ്വ. ജോസ് ജോസഫ്, തൃശൂർ ബേബി മാത്യു,

എറണാകുളം അഡ്വ. വി.വി ജോഷി, കോട്ടയം എൻ.ജയരാജ് എം.എൽ.എ, ഇടുക്കി കട്ടപ്പനയിൽ ജോസ് പാലത്തിൽ, തൊടുപുഴ കെ.ഐ ആന്റണി, ആലപ്പുഴ വി.ടി ജോസഫും, പത്തനംതിട്ട എൻ.എം രാജു, കൊല്ലം ബെന്നി കക്കാട്, തിരുവനന്തപുരത്ത് സഹായദാസ് നാടാരും ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 15 കേന്ദ്രങ്ങളിൽ ധർണ്ണ സമരം നടന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ പറഞ്ഞു.