തലസ്ഥാനത്ത് പോലും സ്ത്രീകൾക്ക് രക്ഷയില്ല: ഗുണ്ടാസംഘത്തലവൻ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; സംഭവത്തിൽ ഗുണ്ട അറസ്റ്റിൽ
തേർഡ് ഐ ക്രൈം
തിരുവനന്തപുരം: ഗുണ്ടകളുടെ നാടായി സംസ്ഥാനത്തിന്റെ തലസ്ഥാനം ഇതിനോടകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ സ്ത്രീകൾക്കു പോലും രാജ്യത്ത് രക്ഷയില്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്.
സംസ്ഥാന തലസ്ഥാനത്താണ് ഗുണ്ടയുടെ പിടിയിൽപ്പെട്ട വീട്ടമ്മയെ ഗുണ്ട അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് വീട്ടമ്മ രക്ഷപെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഴിഞ്ഞം നെല്ലിവിളയിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ടയെയാണ് പൊലീസ് പിടികൂടിയത്. വെണ്ണിയൂർ തെക്കേക്കര പുത്തൻ വീട്ടിൽ രഞ്ജു (32)നെയാണ് വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി ഷൈജുവിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 10ന് വൈകീട്ട് 3മണിയ്ക്കാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള അമരിവിളയിൽ, ഭർത്താവ് വിദേശത്തായ വീട്ടമ്മയും മകനും മാത്രം താമസിക്കുന്ന വാടകവീട്ടിലാണ് അയൽവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രഞ്ജുവും, മറ്റൊരു പ്രതിയായ ഷൈജുവും ചേർന്ന് ആക്രമണം നടത്തിയത്.
രഞ്ജു വീട്ടമ്മയെ കടന്നുപിടിച്ച് തറയിൽ തളളിയിട്ട് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സമയം, സംഭവമറിഞ്ഞ് അവിടെ എത്തി തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ബന്ധു സാബുവിനെ ഷൈജു വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു.
നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതികൾ കടന്നുകളയുകയായിരുന്നു. മുമ്പ് പല പ്രാവശ്യവും രഞ്ജു വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ട്. ഈ വിവരം ഭർത്താവിനെ അറിയിക്കുകയും ഭർത്താവിന്റെ നിർദ്ദേശപ്രകാരം വാർഡ് മെമ്പർ ഇടപെട്ട് ഇയാളെ പറഞ്ഞു വിലക്കിയതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം.
വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്ബത്ത്, വിനോദ്, സിപിഓമാരായ കൃഷ്ണകുമാർ, അജികുമാർ എന്നിവരങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.