
കെ.കെ റോഡിൽ കാറും ബസും കൂട്ടിയിടിച്ചു: അപകടം വടവാതൂരിൽ; കാർ യാത്രക്കാരന് ഗുരുതര പരിക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം : കെ.കെ റോഡിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരിക്ക്. വടവാതൂരിന് സമീപം താന്നിയ്ക്കപ്പടിയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.വീഡിയോ ഇവിടെ കാണാം
മണകാട് ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടയം – തൊടുപുഴ റോഡിൽ സർവീസ് നടത്തുന്ന സെന്റ് ആന്റണീസ് ബസും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. വെള്ളൂർ പാമ്പാടി ജയനിലത്തിൽ ബാലകൃഷ്ണ വാര്യർ കെ സി (73) യ്ക്കാണ് പരിക്കേറ്റത്.ഇയാളുടെ ഇരു കൈകൾക്കും പരിക്കേറ്റു.
അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങി പോയ ഡ്രൈവറെ കാറിന്റെ ഗ്ലാസ് തകർത്താണ് പുറത്തെടുത്തത്.
Third Eye News Live
0
Tags :