video
play-sharp-fill

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ; എത്ര വൃത്തിയാക്കിയാലും മസാല പാത്രത്തിലെ കറയും മണവും പോകില്ല; എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ..!

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ; എത്ര വൃത്തിയാക്കിയാലും മസാല പാത്രത്തിലെ കറയും മണവും പോകില്ല; എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ..!

Spread the love

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. ഏതുതരം ഭക്ഷണത്തിനും കൂടുതൽ സ്വാദ് നൽകാൻ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുകൊടുക്കണം. അതുകൊണ്ട് തന്നെ അവ കൃത്യമായ രീതിയിൽ സൂക്ഷിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്.

എളുപ്പത്തിൽ എടുക്കാൻവേണ്ടി നമ്മൾ മസാല ബോക്സുകളിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് വൃത്തിയാക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

നിരന്തരമായി വൃത്തിയാക്കിയില്ല എന്നുണ്ടെങ്കിൽ പാത്രത്തിൽ കറപറ്റിപ്പിടിക്കുകയും പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. നിങ്ങളുടെ മസാല ബോക്സ് വൃത്തിയാക്കാൻ ഇതാ 5 എളുപ്പ വഴികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുചൂടുവെള്ളത്തിൽ കഴുകാം

മസാല പാത്രം എളുപ്പത്തിൽ വൃത്തിയാക്കാൻ ചെറുചൂടുവെളളം ഉപയോഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ കഴുകുമ്പോൾ ബോക്സിൽ പറ്റിയിരിക്കുന്ന മസാല മുഴുവനായും നീക്കം ചെയ്യാൻ സാധിക്കും.

സോപ്പ് 

ഹാർഡ് അല്ലാത്ത സോപ്പ് പൊടിയോ, ലിക്വിഡോ ഉപയോഗിച്ച് മസാല പാത്രം വൃത്തിയാക്കാൻ സാധിക്കും. പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുത്തതിനുശേഷം സോപ്പ് പൊടി അതിലേക്ക് ഇട്ടുകൊടുക്കാം. 20 മിനിട്ടോളം പാത്രം വെള്ളത്തിൽ മുക്കിവെച്ചതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് തന്നെ കഴുകിയെടുക്കാവുന്നതാണ്.

വിനാഗിരി 

പറ്റിപ്പിടിച്ചിരിക്കുന്ന ഏത് കഠിന കറയേയും നീക്കം ചെയ്യാൻ വിനാഗിരി ബെസ്റ്റാണ്. വെള്ളത്തിൽ 3 ടേബിൾസ്പൂൺ വിനാഗിരി ചേർത്തതിനുശേഷം ഈ ലായനി മസാല പാത്രത്തിൽ ഒഴിച്ചുവെക്കാവുന്നതാണ്. കുറച്ച് നേരം അങ്ങനെ വെച്ചതിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.

സ്പോഞ്ച് 

ഡിഷ് വാഷിൽ മുക്കിയതിനുശേഷം മൃദുവായ സ്പോഞ്ച് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. കട്ടിയുള്ള വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ പാത്രത്തിൽ പോറൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈർപ്പം കളയാം 

കഴുകി വൃത്തിയാക്കിയതിന് ശേഷം പാത്രത്തിൽ വെള്ളമില്ലെന്ന് ഉറപ്പ് വരുത്തണം. സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെച്ച്  ഉണക്കിയെടുക്കാവുന്നതാണ്. അതിനുശേഷം മസാലപ്പൊടികൾ പാത്രത്തിൽ ഇട്ടുവെക്കാം.