video
play-sharp-fill

ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ ചുംബനം നൽകാറുണ്ടോ…; എങ്കിൽ അത് ശീലമാക്കൂ ആയുസ്സ്‌ വര്‍ധിക്കുമെന്ന് പഠനം

ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ ചുംബനം നൽകാറുണ്ടോ…; എങ്കിൽ അത് ശീലമാക്കൂ ആയുസ്സ്‌ വര്‍ധിക്കുമെന്ന് പഠനം

Spread the love

ദിവസവും ജോലിക്ക്‌ പോകും മുന്‍പ്‌ പങ്കാളിക്ക്‌ സ്‌നേഹത്തോടെ ചുംബനം നല്‍കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കും.

ഇത്തരത്തില്‍ ചുംബനം നല്‍കുന്ന പുരുഷന്മാര്‍ ചുംബനം നല്‍കാത്തവരെ അപേക്ഷിച്ച്‌ നാല്‌ വര്‍ഷം കൂടുതല്‍ ജീവിക്കാനുള്ള സാധ്യത അധികമാണെന്ന്‌ അമേരിക്കന്‍ മനശാസ്‌ത്രജ്ഞനും വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ പ്രഫസര്‍ എമറിറ്റസുമായ ജോണ്‍ ഗോട്ട്‌മാന്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ നല്‍കിയ ദ ഡയറി ഓഫ്‌ എ സിഇഒ പോഡ്‌കാസ്‌റ്റിലാണ്‌ പ്രഫ. ഗോട്ട്‌മാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്‌.

1980ല്‍ നടത്തിയ ഒരു പഠനം ഇതിനെ ശരിവയ്‌ക്കുന്നതായി ഇന്ത്യന്‍ അനസ്‌തേഷ്യോളജി ആന്‍ഡ്‌ ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ ഫിസിഷ്യന്‍ ഡോ.കുണാല്‍ സൂഡും ചൂണ്ടിക്കാണിക്കുന്നു. പങ്കാളിക്ക്‌ നല്‍കുന്ന സ്‌നേഹ ചുംബനം മൂഡ്‌ മെച്ചപ്പെടുത്തുന്ന ഹോര്‍മോണുകളെ ഉത്‌പാദിപ്പിച്ച്‌ സമ്മര്‍ദ്ദം കുറയ്‌ക്കാനും ബന്ധത്തിന്റെ നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന്‌ ഡോ. കുണാല്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്‌ മൂലമുണ്ടാകുന്ന ശാരീരിക ഗുണങ്ങളാണ്‌ ആയുസ്സ്‌ വര്‍ധിപ്പിക്കുന്നത്‌. ഓക്‌സിടോസിന്‍, ഡോപ്പമിന്‍ തുടങ്ങിയ ഹോര്‍മോണുകളാണ്‌ ചുംബന സമയത്ത്‌ ശരീരം ഉത്‌പാദിപ്പിക്കുന്നത്‌. ഇതിന്‌ പുറമേ സമ്മര്‍ദ്ദ ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ്‌ കുറയ്‌ക്കാനും ചുംബനം സഹായിക്കും.