കിള്ളിമംഗലം ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കേസില്‍ നാല് പേര്‍ അറസ്റ്റിൽ

കിള്ളിമംഗലം ആള്‍ക്കൂട്ട മര്‍ദ്ദനം; യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കേസില്‍ നാല് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക

തൃശൂര്‍: തൃശൂര്‍ ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദ്ദമേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

കേസില്‍ നാല് പേര്‍ അറസ്റ്റിലായി. സംഭവം നടന്ന വീടിന്റെ ഉടമയും അടയ്ക്ക വ്യാപാരിയുമായ അബ്ബാസ്, സഹോദരന്‍ ഇബ്രാഹിം, ബന്ധുവായ അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.