play-sharp-fill
അല്ല കിളികൊല്ലൂരിലെ അനീഷ് എസ്.ഐ നിങ്ങളീ പറയുന്നതെന്ത് ലോജിക്കാണ്.ഞങ്ങൾ എണ്ണിയെണ്ണി പറയട്ടെ തന്റെ ഓരോരോ ലീലാവിലാസങ്ങൾ?തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസിവ്…

അല്ല കിളികൊല്ലൂരിലെ അനീഷ് എസ്.ഐ നിങ്ങളീ പറയുന്നതെന്ത് ലോജിക്കാണ്.ഞങ്ങൾ എണ്ണിയെണ്ണി പറയട്ടെ തന്റെ ഓരോരോ ലീലാവിലാസങ്ങൾ?തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസിവ്…

പോലീസുകാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷകരാകണം…ഇതൊരു പൊതു തത്വമാണ്,നാട്ടുനടപ്പും.കസ്റ്റഡി മർദ്ദനവും,കസ്റ്റഡി മരണവുമൊന്നും കേരളാ പൊലീസിന് പുത്തരിയല്ല.കാക്കിയിട്ട ക്രിമിനലുകൾ കാട്ടുന്ന ആഭാസത്തരം സേനയ്ക്കാകെ ബാധ്യതയാകുമ്പോഴാണ് ഒരു സൈനികനേയും അയാളുടെ അനുജനെയും അടിച്ച് ഇഞ്ചപ്പരുവമാക്കിയ വിശുദ്ധൻ എസ്.ഐ അനീഷിന്റെ കുമ്പസാരം.കൊല്ലത്തെ വിവിധ സ്റ്റേഷനുകളിൽ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അനീഷ് പേരു ദോഷം ഏറെയുണ്ടാക്കി. ഇയാൾ എസ് ഡി പി ഐക്കാരനാണെന്ന വാദവും സജീവമാണ്.തന്റെ പോലീസ് ബുദ്ധിയിൽ വീഴാത്ത ഉദ്യോഗസ്ഥരാണ് തനിക്കെതിരെയുള്ള അന്വേഷണത്തിന് വരിക എന്ന് തലയിൽ ഇതുവരെ വെളിച്ചമുദിച്ചിട്ടില്ലാത്ത,കാക്കിയിട്ടാൽ എന്ത് തെമ്മാടിത്തരവും കാട്ടാമെന്ന ധാരണയുള്ള ഈ മഹാൻ കരുതിവെച്ചാൽ,കഷ്ടമെന്നല്ലേ പറയാനുള്ളു.ഏതായാലും കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. ഇനി അനീഷിന്റെ പ്രവർത്തിയെല്ലാം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലാകും.

അനീഷിനൊരു ബിനോയ് ഷാനൂരിനെ ഓർമ്മ കാണുമല്ലോ?നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ സൂക്ഷിച്ചെന്ന ആരോപണത്തിലാണ് കോൺഗ്രസ് നേതാവ് ബിനോയ് ഷാനൂരിനെ പൊലീസ് പൊക്കുന്നത്. നടിയും മജിസ്‌ട്രേട്ടുമായ സോണിയയുടെ ഭർത്താവാണ് ബിനോയ് ഷാനൂർ. സമൂഹത്തിൽ ഏവരും അംഗീകരിച്ചിരുന്ന പൊതു പ്രവർത്തകൻ. എന്നാൽ ഇതൊന്നും ബിനോയ് ഷാനൂരിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൈവിരൽ ഒടിക്കാൻ അനീഷിന് തടസ്സമായില്ല. എഎസ്‌ഐ പ്രകാശ് ചന്ദ്രനും എസ് ഐ അനീഷുമാണ് കിളികൊല്ലൂരിലെ വില്ലന്മാർ. അനീഷിന്റെ ക്രൂരതയുടെ ഇരയാണ് ബിനോയിയും.കൈ വിരൽ ഒടിക്കലാണ് ഈ സാറിന്റെ മെയിൻ ഹോബി…കിളികൊല്ലൂരിലും നമ്മളത് കണ്ടതാണല്ലോ?കൈവിരലുകളോട് അതിനെ മൂന്നാം മുറയിലൂടെ ഒടിക്കുന്ന അനീഷ് എന്ന ക്രിമിനലിനെതിരെ എന്തേ അന്നും നടപടി വന്നില്ല?


മുസ്ലിം സമൂഹത്തിന് തന്നെ ബാധ്യതയായ എസ്.ഡി.പി.ഐ.എന്ന പാർട്ടിയുടെ സ്വന്തക്കാരനാണത്രെ ഈ അനീഷ്.ഇയാൾ ചില ക്ഷേത്രോത്സവങ്ങളിൽ അലങ്കോലമുണ്ടാക്കിയെന്നും വാദമുണ്ട്. ഇതെല്ലാം കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. പല എസ് ഡി പി ഐ നേതാക്കളും അനീഷുമായി അടുത്ത സൗഹൃദമുണ്ടായിരുന്നവരാണ്. ഇതിൽ വ്യക്തത വന്നിട്ടുണ്ട്.പൊലീസിലെ ചില കേന്ദ്രങ്ങളും അനീഷിനെ എന്നും സഹായിച്ചിരുന്നു. കിളിക്കൊല്ലൂരിലും അനീഷിനെയും എസ് എച്ച് ഓ വിനോദിനെയും ഇവർ രക്ഷിച്ചെടുക്കാൻ ശ്രമിച്ചു. ഇതിന്റെ ഭാഗമായിരുന്നു രണ്ടു പൊലീസുകാരെ മാത്രം കുറ്റക്കാരാക്കിയുള്ള സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും. പക്ഷെ അതെല്ലാം വെറുതെയായി.പോലീസും അനീഷും കേന്ദ്ര സർക്കാരിന്റെ സ്കെച്ചിൽ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസുകാരുടെ മർദ്ദനമേറ്റ സൈനികൻ വിഷ്ണുവിന്റെ കുടുംബം പ്രതിരോധ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു.വിഷ്ണുവിന്റെ കുടുംബത്തിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.സൈനികനാണെന്ന് അറിയിച്ചിട്ടും പൊലീസ് തല്ലിചതച്ചത് കേന്ദ്ര പ്രതിരോധ വകുപ്പ് അതീവ ഗൗരവകരമായാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ ഇതിൽ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു സൈനികനെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ പൊലീസ് വീഴ്ച വരുത്തി. സംഭവത്തെക്കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് തന്നെ സൈനിക ഉദ്യോഗസ്ഥരോട് വിശദീകരിക്കേണ്ടിവരും. കിളികൊല്ലൂർ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത് പൊലീസിന് തിരിച്ചടിയായി. രണ്ടരമിനിറ്റ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തർക്കത്തിനിടെ എഎസ്‌ഐ പ്രകാശ് ചന്ദ്രൻ ആദ്യം സൈനികന്റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. ഇതെല്ലാം അനീഷിന്റെ ബുദ്ധിയായിരുന്നു.എന്തായാലും അനീഷ് സാറേ,ഇത്രയും പൂണ്ട് വിളയാടിയപ്പോൾ സാറ് കരുതിയില്ലല്ലേ എട്ടിന്റെ പണി പിന്നാലെ വരുന്നുണ്ട് എന്ന്.താൻ എവിടൊക്കെ, അതായത് ഇരവിപുരത്തും കിളികൊല്ലൂരും ഉൾപ്പെടെ ചുമതലയിൽ ഉള്ളപ്പോഴും എല്ലാവരെയും വെറുപ്പിച്ച എസ്.ഐ അനീഷിന് ഒരു പ്രത്യേക മെഡലെങ്കിലും നൽകണം,കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ തൂക്കുന്നതിന് മുൻപെങ്കിലും…