“പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത് പാവപ്പെട്ടവനല്ലേ..അത് അവരായി..അവരുടെ പാടായി; അവനവന്റെ സ്വന്തക്കാര്‍ക്കോ മറ്റോ ആണെങ്കില്‍ മാത്രമേ ചിലര്‍ക്ക് ബോധോദയം ഉണ്ടാവൂ”; കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷൻ മര്‍ദന വിഷയത്തില്‍ മുതിർന്ന നേതാക്കൾക്കെതിരെ ഒളിയമ്പുമായി പി ജയരാജന്‍റെ മകന്‍
സ്വന്തം ലേഖിക
കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ നേതാവിനും സൈനികനായ സഹോദരനും മര്‍ദനമേറ്റ വിഷയത്തില്‍ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി ജയരാജന്‍റെ മകന്‍ ജയിന്‍ രാജ്.
‘അവനവന്റെ സ്വന്തക്കാര്‍ക്കോ മറ്റോ ആണെങ്കില്‍ മാത്രമേ ചിലര്‍ക്ക് ബോധോദയം ഉണ്ടാവൂ’- എന്നാണ് ജയിന്‍ രാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റ് ഇങ്ങനെ;
“പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത് പാവപ്പെട്ടവനല്ലേ..
അത് അവരായി..അവരുടെ പാടായി
എന്നാണ് ചിലരുടെ നിലപാട്…
അവനവന്റെ സ്വന്തക്കാര്‍ക്കോ മറ്റോ ആണെങ്കില്‍ മാത്രമേ ചിലര്‍ക്ക് ബോധോദയം ഉണ്ടാവൂ..
വേള്‍ഡ്കപ്പ് ഫുട്ബോളിന് ഇനിയും ഒരു മാസത്തോളം ഉണ്ട്..
അത് ചര്‍ച്ച ചെയ്യാന്‍ ഒരുപാട് സമയവും ഉണ്ട്..’- ജയിന്‍രാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതി.
പൊലീസ് വിവാദത്തില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നതിനിടെ ബ്രസീല്‍ ഇത്തവണ ലോകകപ്പ് നേടുമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഈ പോസ്റ്റിനടിയില്‍ നിരവധി സിപിഎം എംഎല്‍എമാരും നേതാക്കളും രംഗത്തെത്തിയിരുന്നു.
ഇതിനെയാണ് ജെയിന്‍ രാജ് പരിഹസിച്ചത്.