video
play-sharp-fill

കൊല്ലത്ത് നടുറോഡിൽ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയും, കയറിപ്പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

കൊല്ലത്ത് നടുറോഡിൽ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറുകയും, കയറിപ്പിടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പൊലീസ് പിടികൂടി.

കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ബിജു (39) ആണ് പൊലീസ് പിടിയിലായത്. കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ആളുകൾ കൂടിയതോടെ യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് പൊലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞുവച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയന്‍ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തു.