video
play-sharp-fill

പൊലീസിന്റെ ക്രൂര മർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് പൊലീസ് കേന്ദ്രങ്ങളിൽ നിന്നുതന്നെ.ഈ ദൃശ്യങ്ങളിൽ കിളികൊല്ലൂർ സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയാണ് മറനീക്കി പുറത്തുവരുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.

Spread the love

സൈനികനെ മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൈ വീശി ആദ്യം അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളിൽ കിളികൊല്ലൂർ സ്റ്റേഷനിൽ നടന്ന പൊലീസ് ക്രൂരതയാണ് മറനീക്കി പുറത്തുവരുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.
സ്റ്റേഷനിലെ തര്‍ക്കത്തിനിടെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രന്‍ ആണ് ആദ്യം സൈനികന്‍ വിഷ്ണുവിന്റെ മുഖത്ത് അടിക്കുന്നത്. ഇക്കാര്യം പൊലീസ് തന്നെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനത്തിന്റെയടക്കം പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ ഇടത് സൈബര്‍ ആക്രമണമാണുണ്ടാകുന്നത്. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും പിണറായി വിജയന്‍ ഒഴിഞ്ഞ് നിന്ന് മറ്റാരെയെങ്കിലും വകുപ്പ് ഏല്‍പ്പിക്കണമെന്നും അടക്കമാണ് സമൂഹമാധ്യമ പോസ്റ്റുകളിലെ ഉള്ളടക്കം. ഇടത് സഹയാത്രികരില്‍ നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ആഭ്യന്തര വകുപ്പിനെതിരെ തൊടുത്തുവിടുന്നത്.