video
play-sharp-fill

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത് പൊലീസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ; സൈനികൻ പൊലീസുകാരെ മർദ്ദിക്കുന്നു എന്ന പേരിൽ പൊലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങൾ പൊലീസിന് തന്നെ തിരിച്ചടിയായി; ഡിജിപിയോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കരസേന; വീഡിയോ കാണാം

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത് പൊലീസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ; സൈനികൻ പൊലീസുകാരെ മർദ്ദിക്കുന്നു എന്ന പേരിൽ പൊലീസ് പ്രചരിപ്പിച്ച ദൃശ്യങ്ങൾ പൊലീസിന് തന്നെ തിരിച്ചടിയായി; ഡിജിപിയോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ട് കരസേന; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യം പ്രചരിച്ചത് വാർത്തകൾ നൽകാൻ പൊലീസുകാർ തന്നെ സൃഷ്ടിച്ച ഗ്രൂപ്പിൽ. സൈനികൻ പൊലീസുകാരെ മർദ്ദിക്കുന്നു എന്ന പേരിലാണ് പൊലീസ് സ്റ്റേഷനിലെ മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെങ്കിലും ഈ ദൃശ്യങ്ങൾ പൊലീസിന് തന്നെ തിരിച്ചടിയായി.


സ്റ്റേഷനിലെ തർക്കത്തിനിടെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രൻ ആണ് ആദ്യം സൈനികൻ വിഷ്ണുവിന്റെ മുഖത്ത് അടിക്കുന്നത്. ഇക്കാര്യം പൊലീസ് തന്നെ പുറത്തുവിട്ട സി സി ടി വി ദൃശ്യങ്ങളിൽ കാണാം.

6 പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പരാമർശിച്ചും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കെതിരെയുമാണ് വിഘ്നേഷ് പരാതി നൽകിയത്. എന്നാൽ കേസിൽ നാലുപേർക്കെതിരെ മാത്രമാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. സസ്പെൻഷൻ ഉത്തരവിലും പൊലീസുകാരെ വെള്ളപൂശാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഗ്രേഡ് എസ്.ഐ പ്രകാശ് ചന്ദ്രൻ മാത്രമാണ് സൈനികനെയും സഹോദരനെയും മർദ്ദിച്ചതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. ഇത് മറ്റ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ആണെന്നാണ് വിഘ്നേഷന്റെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു.സൈനികനെ അറസ്റ്റ് ചെയ്താൽ ഉടൻ സമീപ റെജിമെൻറിൽ അറിയിക്കണം എന്നാണ് നിയമം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ സൈന്യത്തെ അറസ്റ്റ് വിവരം അറിയിക്കാൻ വൈകി.

പൊലീസ് സ്റ്റേഷൻ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചാണ് സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്. സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട്‌ സമർപ്പിക്കാൻ കരസേന ആവശ്യപ്പെട്ടു.