play-sharp-fill
കിട്ടിയത് എട്ടിൻ്റെ പണി…! പുറത്തിറങ്ങിയാല്‍ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂരിൽ  കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശി ബിമലിന്റെ കാറിന്റെ നമ്പര്‍; കാര്‍ പുറത്തിറക്കാൻ ആവാതെ യഥാര്‍ഥ ഉടമ….

കിട്ടിയത് എട്ടിൻ്റെ പണി…! പുറത്തിറങ്ങിയാല്‍ ജനം കൈവയ്ക്കുമോ എന്ന് പേടി; ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശി ബിമലിന്റെ കാറിന്റെ നമ്പര്‍; കാര്‍ പുറത്തിറക്കാൻ ആവാതെ യഥാര്‍ഥ ഉടമ….

മലപ്പുറം: കൊല്ലത്ത് ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പ്രതികള്‍ സഞ്ചരിച്ച കാര്‍ ആദ്യം ഹോണ്ട അമേസെന്നാണ് വാര്‍ത്ത വന്നത്.

പിന്നീട് സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സൂക്ഷ്മ പരിശോധനയില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണെന്ന് വ്യക്തമായി. കുട്ടിയെ കിട്ടിയെങ്കിലും, പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്.

2014 ന് ശേഷം രജിസ്റ്റര്‍ ചെയ്ത സ്വഫ്റ്റ് ഡിസയര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസ് മോട്ടോര്‍ വാഹന വകുപ്പിനോടും കാര്‍ കമ്പനിയോടും തേടിയിട്ടുണ്ട്. അതിനിടെ, പ്രതികള്‍ ഉപയോഗിച്ച കാറിലെ വ്യാജ നമ്പര്‍ കാരണം കുരുക്കിലായത് കഥയൊന്നും അറിയാത്ത മലപ്പുറം എടവണ്ണ സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎല്‍ 04 എഎഫ് 3239 എന്ന നമ്പറിലുള്ള സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് ബിമല്‍ സുരേഷ്. ഇപ്പോള്‍, ഈ കാര്‍ ദിവസവും ഉപയോഗിക്കുന്നത് ബിമലിന്റെ ഡോക്ടര്‍ കൂടിയായ അമ്മയാണ്. ഒരു സ്ഥിരം ഡ്രൈവറും കാറിനുണ്ട്. കാറിന്റെ നിറം വെള്ളയും.

കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഉപയോഗിച്ചത് വെള്ള സ്വിഫ്റ്റ് കാറായിരുന്നു. ഈ കാറില്‍ ഘടപ്പിച്ചിരുന്ന നമ്പര്‍ വ്യാജമെന്ന് തെളിഞ്ഞിരുന്നു. ബിമലിന്റെ ഒറിജിനല്‍ രജിസ്‌ട്രേഷനുള്ള കാറിന്റെ നമ്പറാണ് പ്രതികള്‍ വ്യാജനമ്പറായി ഉപയോഗിച്ചത്.

വ്യാജ നമ്പറാകട്ടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതോടെ സ്വന്തം കാര്‍ ഷെഡ്ഡില്‍ തന്നെയിട്ടിരിക്കുകയാണ് ബിമല്‍. കാരണം പുറത്തിറങ്ങിയാല്‍ നമ്പര്‍ തിരിച്ചറിയുന്ന ആള്‍ക്കൂട്ടം കൈകാര്യം ചെയ്‌തെന്ന് വരാം. തല്‍ക്കാലം കാര്‍ പുറത്തിറക്കാതെ സുരക്ഷിതനായിരിക്കാനാണ് ബിമലിന്റെ തീരുമാനം.