കിടങ്ങൂരിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ വെട്ടിച്ചു മാറ്റുന്നതിനിടെ കൂട്ടയിടി; റോഡിനു നടുവിൽ വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു മറിഞ്ഞത് മൂന്നു ബൈക്കുകൾ; വയോധികൻ റോഡിൽ തലയിടിച്ചു വീണു മരിച്ചു; വീഡിയോ ഇവിടെ കാണാം

കിടങ്ങൂരിൽ ഇലക്ട്രിക്ക് സ്‌കൂട്ടർ വെട്ടിച്ചു മാറ്റുന്നതിനിടെ കൂട്ടയിടി; റോഡിനു നടുവിൽ വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു മറിഞ്ഞത് മൂന്നു ബൈക്കുകൾ; വയോധികൻ റോഡിൽ തലയിടിച്ചു വീണു മരിച്ചു; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കിടങ്ങൂറിൽ റോഡിനു നടുവിൽ വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടർ വെട്ടിച്ചു മാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ടത് മൂന്നു ബൈക്കുകൾ. അപകടത്തെ തുടർന്നു ഗുരുതരമായി പരിക്കേറ്റ ഇലക്ട്രിക്ക് സ്‌കൂട്ടർ ഓടിച്ചിരുന്നയാൾ മരിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിന്റെ വീഡിയോ ഇവിടെ കാണാം

കിടങ്ങൂർ പാഴുക്കുന്നേൽ ജോസഫാണ്(68) അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. കിടങ്ങൂർ ടൗൺ ഭാഗത്തു വച്ച് ഇലക്ട്രിക്ക് സ്‌കൂട്ടറിൽ എത്തിയ ജോസഫ് റോഡിനു നടുവിൽ വച്ച് സ്‌കൂട്ടർ തിരിക്കുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ബൈക്ക് ജോസഫിന്റെ സ്‌കൂട്ടറിൽ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിനു നടുവിൽ വട്ടം കറങ്ങിയ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ നിന്നും ജോസഫ് തെറിച്ച് റോഡിൽ വീണു. ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ ഇദ്ദേഹം റോഡിൽ തലയിടിച്ചു വീണാണ് മരിച്ചത്. വട്ടം കറങ്ങിയ ഇലക്ട്രിക്ക് സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാഷത്തിൽ ബോധരഹിതനായി റോഡിൽ വീണ ജോസഫിനെ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിടങ്ങൂർ പൊലീസ് കേസെടുത്തു.