കൊട്ടിയത്ത് 24കാരി ആത്മഹത്യ ചെയ്ത സംഭവം :ലക്ഷ്മി പ്രമോദിനും പ്രതിയുടെ കുടുംബത്തിനും വേണ്ടി കേസ് ഒതുക്കി തീർക്കാൻ കോൺഗ്രസ് നേതാവിന്റെ ഇടപെടൽ

സ്വന്തം ലേഖകൻ

കൊല്ലം: കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കും കുടുംബത്തിനും വേണ്ടി കോൺഗ്രസ് നേതാവിന്റെ ഇടപെടൽ. റംസിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ സീരിയൽ നടിക്കും പ്രതിയുടെ കുടുംബത്തിനും വേണ്ടിയാണ് കോൺഗ്രസ് നേതാവിന്റെ ഇടപെടൽ.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവാണ് പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേസ് ഒതുക്കാൻ ഇടപെടൽ നടത്തിയത്. കേസിൽ അറസ്റ്റുകൾ ആവശ്യപ്പെട്ട് സജീവമായി നിൽക്കുന്ന പിഡിപി നേതാവ് മൈലക്കാട് ഷായോടാണ് വലിയ പണിക്ക് നിൽക്കരുതെന്നും സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ വീട്ടുകാരും വേണ്ടപ്പെട്ടവരാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞത്.

കൊട്ടിയം, കണ്ണനല്ലൂർ സി.ഐമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. കേസുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടുന്ന ഒൻപതംഗ സംഘം ലക്ഷ്മി പ്രമോദ് ഉൾപ്പെടെയുള്ളവരെ വിശദമായി ചോദ്യം ചെയ്തു. നടി ലക്ഷ്മി പ്രമോദിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

യുവതിയെ അബോർഷനായി കൊച്ചിയിൽ കൊണ്ടുപോയത് ഹാരിഷിന്റെ സഹോദരഭാര്യയായ ലക്ഷ്മി പ്രമോദാണെന്ന് കണ്ടെത്തിയിരുന്നു.