കെജിഎസ്‌എൻഎ ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ;എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്  ഉദ്ഘാടനം ചെയ്തു

കെജിഎസ്‌എൻഎ ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ;എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : കേരള ഗവ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (കെജി എസ്‌എൻഎ) ജനറൽ ആശുപത്രി യൂണിറ്റ് സമ്മേളനവും, 55 –-ാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും ന ൽകി. അമലേന്ദു നഗറിൽ (ഗവ സ്കൂൾ ഓഫ് നഴ്സിംഗ് ഓഡി റ്റോറിയം) നടന്ന പരിപാടി എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബി ആഷിക് ഉദ്ഘാടനം ചെയ്തു.

കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ് മുഖ്യ പ്രഭാ ഷണം നടത്തി. ഗവ. സ്കൂൾ ഓഫ് നഴ്സിംഗ് മുൻ പ്രിൻസിപ്പാ ൾ ബി ഷൈലയെ സമ്മേളനത്തിൽ ആദരിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ ഫാമിയ ആയൂബ് ഖാൻ അദ്ധ്യക്ഷയായി.
കെജിഎൻഎ ജില്ലാ ജോ.സെക്രട്ടറി പാപ്പ ഹെൻട്രി, ജില്ലാ വൈസ് പ്രസിഡന്റ്‌ വി ഡി മായ, ജില്ലാ ജോ. സെക്രട്ടറിയും കെജിഎസ്‌എൻഎ ജിഎച്ച്‌ യൂണിറ്റ് അഡ്വൈസർ എം രാജശ്രീ, കെജിഎൻഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ജി ബിന്ദുബായി, കെജിഎൻഎ കോട്ടയം ഏരിയ സെക്രട്ടറി എം കെ അനിതകുമാരി, കെജിഎസ്‌എൻഎ സംസ്ഥാന വൈസ്. പ്രസിഡന്റ്‌ നിതിൻ വി ജെയിംസ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പി അരുൺ രക്തസാക്ഷി പ്രമേയവും, ടി എസ്‌ അശ്വതി അനുശോചന പ്രമേയവും, ട്രഷറർ എസ്‌ സാനിയ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
യൂണിറ്റ് സെക്രട്ടറി പി പി പ്രഭാത് സ്വാഗതവും, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഡെഫായ് സജി നന്ദിയും പറഞ്ഞു. ഭാരവാഹികളായി അൽഫിന ഷിബു(പ്രസിഡന്റ്‌), പി അ രുൺ (വൈസ് പ്രസിഡന്റ്‌), നിതിൻ വി ജെയിംസ് (സെക്ര ട്ടറി), ഡെഫായ് സജി(ജോ.സെക്രട്ടറി), എസ്‌ സാനിയ (ട്രെ ഷറർ) എന്നിവരങ്ങുന്ന 17 അംഗ കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.

Tags :