
ചങ്ങനാശേരിയിൽ കെ റെയില്‍ പ്രതിഷേധ സമരത്തിനിടെ വനിതാ പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ വീണു; കണ്ണിൻ്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ്; 150 പേർക്കെതിരെ കേസ്
സ്വന്തം ലേഖിക
ചങ്ങനാശേരി: വെങ്കോട്ട മുണ്ടുകുഴിയില്‍ കെ റെയില്‍ പ്രതിഷേധ സമരത്തിനിടെ വനിതാ പൊലീസിന്റെ കണ്ണില്‍ മണ്ണെണ്ണ വീണു.
തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലെ വനിതാ സിപി.ഒ. ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. മണ്ണെണ്ണ വീണ് കണ്ണിൻ്റെ കാഴ്ച്ചയ്ക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിണ്ണര കേസ് എടുത്തതായി തൃക്കൊടിത്താനം എസ്.എച്ച്.ഒ. ഇ. അജീബ് പറഞ്ഞു.
പൊലീസ് ബലപ്രയോഗത്തിനിരയായ റോസ്‍ലിന്‍ ഫിലിപ്പടക്കം കേസില്‍ പ്രതിയാണ്. ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കും എന്നാണ് വിവരം.
ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ സര്‍വേക്കല്ലിടാനെത്തിയ പോലീസ് സംഘവും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷം വലിയ വിവാദമായിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുന്ന സ്ഥിതി വരെ ഉണ്ടായി.