Spread the love

കോട്ടയം: കേരള ലോട്ടറിയുടെ അയ്യായിരം രൂപയുടെതുൾപ്പെടെ ഉള്ള സമ്മാനങ്ങളും തൊഴിലാളികളുടെ ഡി.സി കമ്മീഷനും ഏജൻ്റെ കമ്മീഷനും വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 26 ന്ജില്ലാ ലോട്ടറി ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തുവാൻ ഓൾ കേരള ലോട്ടറി ഏജൻ്റ് ആൻ്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.

video
play-sharp-fill

ലോട്ടറിയുടെ ജീഎസ്.ടി 28% ൽ നിന്നും 40%ആക്കിയതിൻ്റെ മറവിലാണ് സംസ്ഥാന സർക്കാർ ലോട്ടറി മേഖല തകരുന്ന വിധമുള്ള തീരുമാനം എടുത്തിട്ടുള്ളത്. ലോട്ടറി ജീ എസ്.ടിയുടെ 20% സംസ്ഥാന സർക്കാരിന് ലഭിക്കുമെന്നതുകൊണ്ട് ഇപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച 40 പൈസയുടെ സബ്സിഡി ഒരു രൂപയാക്കി ലോട്ടറി മേഖല തകരാതെ സംരക്ഷിക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.

മൂന്ന് ലക്ഷത്തോളം വരുന്ന’ലോട്ടറി വിൽപ്പന തൊഴിലാളികളിൽ ഭൂരിപക്ഷവും ഭിന്നശേഷിക്കാരും മറ്റ് തൊഴിൽ ചെയ്യാൻ പറ്റാത്ത രോഗബാധിതരുമാണ്. ‘ഈ വിഭാഗത്തിൻ്റെ ജീവിതമാർഗ്ഗമായി കേരള സർക്കാർ അറുപതു വർഷമായി നടത്തിവരുന്ന ലോട്ടറി മേഖലയാണ് ഇപ്പോൾ തകർച്ച നേരിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സർക്കാർ ഖജനാവിന് വർഷം തോറും പതിനയ്യായിരം കോടി വരുമാനവും മൂവായിരം കോടി ലാഭവും ഉണ്ടാക്കി നൽകുന്ന ഈ മേഖലയോട് സർക്കാർ എടുത്തിട്ടുള്ള തെറ്റായ നയങ്ങൾക്കെതിരെ അനിശ്ചിത കാല സമരവും ഐ.എൻ ടി.യു.സി നേതൃത്വത്തിൽ ലോട്ടറി ബന്ദും നടത്തുമെന്നും യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.