Spread the love

കോട്ടയം: യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പോര്. കേരള കോണ്ഗ്രസ് എം യുഡിഎഫിലേക്കു വരേണ്ടെന്നും മുന്നണിയിൽ ചേർക്കരുതെന്നും പി.ജെ.

video
play-sharp-fill

ജോസഫും മോൻസ് ജോസഫും വ്യക്തമാക്കിയപ്പോള്‍ യുഡിഎഫിലേക്കു വിളിച്ചാലും വരില്ലെന്നും വരാൻ ഒരു ശതമാനവും താത്പര്യമില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മതിമറക്കാനുള്ള വിജയം യുഡിഎഫിനില്ലെന്നും എൽഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും ജോസ് കെ. മാണി ഇന്നലെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, യുഡിഫിൽ തനിച്ചു നിന്ന് ജയിക്കാമെന്നു തെളിയിച്ചുവെന്നും ജോസഫ് വിഭാഗത്തിനും കോട്ടയം ജില്ലയിൽ അടിത്തറയുണ്ടെന്നു ജനവിധി തെളിയിച്ചതായും മോൻസ് ജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെ യുഡിഎഫുണ്ടാക്കിയ നേട്ടം മറച്ചുവയ്ക്കാൻ ആര്ക്കുമാകില്ലെന്നും മോൻസ് വ്യക്തമാക്കി.
കേരള കോണ്ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ കോൺഗ്രസ് നേതാക്കൾക്കും താത്പര്യമുണ്ട്.

മധ്യകേരളത്തിൽ പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്താൻ കേരള കോണ്‍ഗ്രസ് എമ്മിനെ കൂടെനിർത്തണമെന്നാണു കോൺഗ്രസ് നേതാക്കൾ ഇന്നലെയും അഭിപ്രായപ്പെട്ടത്.
കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിച്ച്‌ മുന്നണി ശക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും താത്പര്യപ്പെടുന്നു.