Spread the love

അയ്മനം: കേരള ബ്രാഹ്മണ സഭ പരിപ്പ് ഉപസഭയുടെ ആഭിമുഖ്യത്തില്‍ അയ്മനം പഞ്ചായത്തിലെ വെള്ളക്കെട്ടുള്ള കരീമഠം വരമ്പിനകം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അരിയും പഠനോപകരണങ്ങളും വിതരണം ചെയ്തു.
അയ്മനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോജ് കരീമഠത്തിലിന്‍റെ സഹകരണത്തോടെ ‘’കാലവര്‍ഷത്തില്‍ ഒരു കൈത്താങ്ങ്’’ എന്ന ജനക്ഷേമ പരിപാടിയിലൂടെ സഹായങ്ങൾ വിതരണം ചെയ്തത്.

video
play-sharp-fill

കേരള ബ്രാഹ്മണ സഭ പരിപ്പ് ഉപസഭ പ്രസിഡന്‍റ് ജാനകി അനന്തറാം, സെക്രട്ടറി ലക്ഷ്മിനാരായണന്‍, ട്രഷറര്‍ ലക്ഷ്മണന്‍ എസ്, ഉപസഭാംഗം അനന്തറാം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കരീമഠം ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ യുപി സ്കൂള്‍ പ്രഥമാദ്ധ്യാപിക ഉഷ സ്വാഗതവും മദേര്‍സ് പിടിഎ പ്രസിഡന്‍റ് ശില്‍പ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group