യാത്രക്കാർക്ക് ശുഭവാർത്ത…..! കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; ട്രെയിനുകളും അനുവദിച്ച സ്റ്റോപ്പുകളും അറിയാം….!

യാത്രക്കാർക്ക് ശുഭവാർത്ത…..! കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; ട്രെയിനുകളും അനുവദിച്ച സ്റ്റോപ്പുകളും അറിയാം….!

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ച്‌ റെയില്‍വേ.
പരീക്ഷണാടിസ്ഥാനത്തില്‍ യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.

ഒരു മിനിട്ടാണ് ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പേജ് സമയം. ട്രെയിനുകളും അനുവദിച്ച സ്റ്റോപ്പുകളും അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ട്രെയിൻ നമ്പര്‍.12618 എച്ച്‌.നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് – വടകര-കോഴിക്കോട് 2023 ജൂലായ് 15ന് കൊയിലാണ്ടി സ്റ്റേഷനില്‍ സ്റ്റോപ് നല്‍കും.

2. ട്രെയിൻ നമ്പര്‍.16381 പൂനെ – കന്യാകുമാരി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 15ന് പാലക്കാട് – തൃശൂര്‍ സെക്ഷനിലെ ഒറ്റപ്പാലം സ്റ്റേഷനില്‍ സ്റ്റോപ് നല്‍കും.

3. ട്രെയിൻ നമ്പര്‍. 16604 തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്

2023 ജൂലായ് 16-ന് തിരുവനന്തപുരം സെൻട്രല്‍ – മംഗളൂരു സെൻട്രല്‍ ഡെയ്‌ലി എക്‌സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളില്‍ സ്റ്റോപ്പ് നല്‍കും

4.ട്രെയിൻ നമ്പര്‍.16344 മധുര – തിരുവനന്തപുരം അമൃത എക്സ്പ്രസ്

2023 ജൂലായ് 16 മുതല്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്.

5. ട്രെയിൻ നമ്പര്‍. 16347 തിരുവനന്തപുരം – മംഗളൂരു ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 16ന് അങ്കമാലി – തൃശൂര്‍ സെക്ഷനിലെ ചാലക്കുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പ്

6.ട്രെയിൻ നമ്പര്‍.16603 മംഗളൂരു-തിരുവനന്തപുരം ഡെയ്‌ലി എക്‌സ്‌പ്രസ്

2023 ജൂലായ് 16ന് ആലപ്പുഴ – ഹരിപ്പാട് സെക്ഷനിലെ അമ്പലപ്പുഴ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

7.ട്രെയിൻ നമ്പര്‍.16606 നാഗര്‍കോവില്‍-മംഗലാപുരം ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 17ന് കുളിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളില്‍ അധിക സ്റ്റോപ്പ് നല്‍കും.

8. ട്രെയിൻ നമ്പര്‍.13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 17 മുതല്‍ എംജിആര്‍ ചെന്നൈ സെൻട്രല്‍ – നായദുപേട്ട സെക്ഷനിലെ സുല്ലൂര്‍പേട്ട സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

9.ട്രെയിൻ നമ്പര്‍. 16188 എറണാകുളം – കാരയ്ക്കല്‍ ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 18 മുതല്‍ ഈറോഡിലെ കൊടുമുടി സ്റ്റേഷനില്‍ അധിക സ്റ്റോപ്പും നല്‍കും.

10.ട്രെയിൻ നമ്പര്‍.16339 മുംബൈ സി.എസ്.എം.ടി – നാഗര്‍കോവില്‍ എക്സ്പ്രസ്

2023 ജൂലായ് 18ന് സേലം ജംഗ്ഷനിലെ നാമക്കല്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

11.ട്രെയിൻ നമ്പര്‍.16792 പാലക്കാട് – തിരുനെല്‍വേലി പാലരുവി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 18 മുതല്‍ കൊല്ലം ജംഗ്ഷനിലെ കുണ്ടറ റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

12.ട്രെയിൻ നമ്പര്‍.16791 തിരുനെല്‍വേലി – പാലക്കാട് പാലരുവി ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 19 മുതല്‍ കീല കടയത്തിലെ പാവൂര്‍ഛത്രം റെയില്‍വേ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.

13.ട്രെയിൻ നമ്പര്‍.16730 പുനലൂര്‍-മധുരൈ ഡെയ്‌ലി എക്സ്പ്രസ്

2023 ജൂലായ് 19 മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷനിലെ വള്ളിയൂര്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പ് നല്‍കും.