വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

വാക്കുതര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അതിഥി തൊഴിലാളി കൊല്ലപ്പെട്ടു.

എസ്‌ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്.
ഇയാളുടെ കൂടെ മുറിയിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശിയായ സാക്കിറാണ് കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായില്ല. ഒടുവില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് വാതില്‍ തുറക്കാന്‍ സാക്കിര്‍ തയ്യാറായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

അതിനിടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ആസാദുളും സാക്കിറും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയത്.