play-sharp-fill
‘സിനിമാ തീയേറ്ററുകളില്‍ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കും’; എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

‘സിനിമാ തീയേറ്ററുകളില്‍ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കും’; എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സ്വന്തം ലേഖിക

ഡല്‍ഹി: സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.

നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും ജിഎസ്ടി കൗണ്‍സിലില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കൊടുക്കുന്ന അതേ ജിഎസ്‌ടി നല്‍കിയാല്‍ മതി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്.

മൂന്ന് ജിഎസ്ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ രണ്ടെണ്ണം സ്ഥാപിക്കാനാണ് അനുമതി.