
കേരളാ-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനം; വൈക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ; ഡിസംബർ 12 ന് രാവിലെ 9 മുതൽ പോലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങ് ക്രമീകരണങ്ങളും വിശദമായി അറിയാം…
കോട്ടയം: കേരളാ,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച( 12/12/2024) രാവിലെ 9 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം..
പോലീസ് ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങൾ…
*ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടുവക്കം, തെക്കേനട, കിഴക്കേനട, ദളവാക്കുളം, ലിങ്ക് റോഡ് സൗത്ത് എൻഡ്, നോർത്ത് എൻഡ് വഴി പോകേണ്ടതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

*എറണാകുളം,തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുളിംചുവട്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്.
*വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന സർവീസ് ബസുകൾ തോട്ടുവക്കം പാലം കടന്ന് ദളവാക്കുളം ബസ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകേണ്ടതാണ്.
*ടി.വി പുരത്തുനിന്നും വരുന്ന സർവീസ് ബസുകൾ ദളവാക്കുളം ബസ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകേണ്ടതാണ്.
*കോട്ടയം,എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ വലിയ കവലയിലെ മുഖ്യമന്ത്രിമാരുടെ പരിപാടിക്ക് ശേഷമുള്ള സമയം വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെപോകേണ്ടതാണ്.
*എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ( സർവീസ് ബസുകളും, പരിപാടിക്ക് വരുന്ന വാഹനങ്ങളും ഒഴികെയുള്ളവ ) പുത്തൻകാവ് ഭാഗത്ത് നിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.
*പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള സമയത്ത് പൂത്തോട്ട ഭാഗത്തു നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും (സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ ) ടോൾ ജംഗ്ഷനിൽ നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്.
*പന്ത്രണ്ടാം തീയതി രാവിലെ 8 :30 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ വെച്ചൂർ,ആലപ്പുഴ ഭാഗത്ത് നിന്നും എറണാകുളം,തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും ( സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ ) ഇടയാഴത്തുനിന്നും തിരിഞ്ഞ് അച്ഛൻ റോഡ് വഴി പോകേണ്ടതാണ്.
*പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള
സമയത്ത് കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും ( സർവീസ് ബസ്,പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) തലപ്പാറ- കാഞ്ഞിരമറ്റം വഴി പോകേണ്ടതാണ്.
*ഗതാഗത ക്രമീകരണം നടത്തിയിട്ടുള്ള റോഡുകളിലെ ഇരുവശങ്ങളിലും, വലിയ കവല, വടക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട ഭാഗങ്ങളിലേക്കുള്ള റോഡുകളിലെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.
വൈക്കത്ത് ഡിസംബർ പന്ത്രണ്ടാം തീയതി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ…
*വെച്ചൂർ ഭാഗത്തുനിന്ന് ബീച്ച് function place ലേക്ക് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം ആശ്രമം സ്കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.
*എറണാകുളം ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾ വലിയകവല, കെഎസ്ആർടിസി സ്റ്റാൻഡുകൾക്കിടയിലുള്ള റോഡ് സൈഡുകളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.
*തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ White gate ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറു റോഡിലൂടെ കടന്ന് വർമ്മ പബ്ലിക് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
*വൈക്കം കിഴക്കേ നടയിൽ ലിങ്ക് റോഡ് ജംഗ്ഷനും, അയ്യർകുളങ്ങര ജംഗ്ഷനുമിടയിൽ വാഹനപാർക്കിങ്ങിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.
*അയ്യർകുളങ്ങരക്ക് സമീപമുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിച്ചുവരുന്ന ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.
എറണാകുളത്ത് നിന്ന് പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ .
*നാഗമ്പൂഴി മനയുടെ എതിർവശം Opposite “Nagamboozhi mana
*ഉദയനാപുരം അമ്പലത്തിന്റെ ഗ്രൗണ്ട് Udayanapuram templeGround
*ചിറമേൽ ഓഡിറ്റോറിയം ഗ്രൗണ്ട് Chiramel Auditorium Ground
*നാനാടം ആതുരാശ്രമം സ്കൂൾ ഗ്രൗണ്ട് Athurasramam SchoolGround Nanadam
*കൂട്ടുമ്മേൽ സ്കൂളിന് സമീപം (Near Koottummel School)
*സാരംഗി യാർഡിന് എതിർവശം. (Opposite Sarangi Yard)
*മറവൻതുരുത്ത് സ്കൂൾ ഗ്രൗണ്ട്. (Maravanthuruth SchoolGround
*കാട്ടിക്കുന്ന് മോസ്ക് ഓഡിറ്റോറിയം. (Kattikunnu Mosque Auditorium)
*പഞ്ഞിപ്പാലത്തിന്റെ പടിഞ്ഞാറ് വശം. (West Side of panjipalam Bridge)
*പഞ്ഞിപ്പാലത്തിന്റെ കിഴക്കുവശം. (East Side Panjipalam)
കോട്ടയത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.
*ചാലപ്പറമ്പ് ഗ്രൗണ്ട്. (Open Ground Near Chalapparambu)
*വല്ലകം സെൻമേരിസ് സ്കൂൾ ഗ്രൗണ്ട്. (Vallakom St. Mary’s School Ground)
*വടയാർ ക്ഷേത്ര മൈതാനം.(Vadayar Temple Ground)
*വടയാർ മാർസ്ലീബ സ്കൂൾ. (Mar Sleeba School,Vadayar)
*പുളിംചുവട് യാർഡ്. (Pulimchuvadu Yard)
*ചക്കുങ്കൽ ഓയിൽ മിൽ ഗ്രൗണ്ട്. (Chakkumkal oil mill Ground)
*ചക്കുങ്കൽ ഓയിൽ മില്ലിന് എതിർവശം. (Opposite Chakkumkal oil mill)
*വല്ലകം അരീക്കുളങ്ങര ക്ഷേത്രമൈതാനം. (Areekulangara temple
ground Vallakom)
ആലപ്പുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ.
*ആർ.ടി.ഒ ടെസ്റ്റിംഗ് ഗ്രൗണ്ട് വാഴമന. (RTO Testing Ground Vazhamana)
*വൈക്കം ചർച്ച് ഗ്രൗണ്ട്. (Vaikathupally Ground)
*മുത്തേടത്ത് കാവ് ക്ഷേത്ര മൈതാനം. (Moothedathukavu TempleGround)
*ചെമ്മനത്തുകര ക്ഷേത്ര മൈതാനം. (Chemmanathukara TempleGround)
*ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളി. ചർച്ച്. (St.antony’s Church
Cemmanathukara)
*കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗ്രൗണ്ട്. (St Sebastians Church Ground Kottarapally)
*ഹെറിറ്റേജ് ഹോട്ടൽ പ്ലാസ ഗ്രൗണ്ട്. (Heritage Hotel Plaza Ground)
*പള്ളിയാട് എസ്.എൻ.യു.പി സ്കൂൾ. (SNUPS Palliyad)
*ഉല്ലല എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ട്. (Ullala N.S.S School Ground)
*ഉല്ലല ചർച്ച് ഗ്രൗണ്ട്. (Ullala Church Ground)
*കൊതവറ കോളേജ്. (Kothavara College)
*കൊതവറ ചർച്ച്. (Kothavara church)
*കോൺവെന്റ് സ്കൂൾ. (Convent School)
*മൂത്തേടത്ത്കാവ് അമല സ്കൂൾ. (Amala School ,Moothedathukavu)
*തോട്ടുവക്കം ഇൻലാൻഡ് വാട്ടർയാർഡ്. (Inland Water yard Thottuvakkam)
*പൈനുങ്കൽ നോർത്ത് സൈഡ്. (North Side of painumkal)
*എസ്.എസ് ബാറ്ററി ഷോപ്പിന് എതിർവശം. (Opposite SS Battery Shop)
*വാഴമന ഫയർ സ്റ്റേഷന് സമീപം.(Near Fire Station Vazhamana)
*മൂത്തേടത്ത്കാവ് ആറാട്ട് കടവ് ഗ്രൗണ്ട്. (Moothedathukavu Temple
Arattukadavu Ground)
*ബോയ്സ് സ്കൂൾ ഗ്രൗണ്ട്. (Boys School Ground)
*ലിങ്ക് റോഡ് തെക്കുവശം. Link Road south end (opposite paint Shop)