
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ. നേതൃത്വ സംഗമവും ആദരിക്കലും നടത്തി
സ്വന്തം ലേഖകൻ
കോട്ടയം:കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ. നേതൃത്വ സംഗമവും ആദരിക്കലും നടത്തി
സമ്മേളനം ജസ്റ്റിസ്. കെ.ടി തോമസ്
ഉദ്ഘാടനം ചെയ്തു. ഫാദർ സേവ്യർ മറ്റത്തിൽ ആശംസകൾ അറിയിച്ച യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് തിരൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഫൈസൽ നെടുമ്പാശ്ശേരി സ്വാഗതവും സംസ്ഥാന രക്ഷാധികാരി മനോജ് കോട്ടയം സംഘടന വിശകലനവും മനോജ് കൊരട്ടി അനൂപ് പാറശ്ശാല സാബു നെന്മാറ ചന്ദ്രശേഖരൻ നായർ പത്തനംതിട്ട നരേഷ് കൊടകര സോണി കാവാലം തുടങ്ങിയവർ ആശംസയും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ വർഗീസ് ടി ജോൺ. ടാക്സി ഡ്രൈവർമാരുടെ ഇടയിൽനിന്നും പട്ടാമ്പി മുനിസിപ്പാലിറ്റി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട. മഹി പട്ടാമ്പി, ജോസ് പാലാ എന്നിവരെ ആദരിക്കുകയും ചെയ്തു.
ടാക്സി മേഖലയിൽ പുതിയതായി നടപ്പാക്കിയ മോട്ടോർ നിയമഭേദഗതി യിലെ പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റിട്ട. ചീഫ് ജസ്റ്റിസ് കെ.ടി. തോമസ് അവർകൾക്ക് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്ന രീതിയിൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനവും നൽകി.