
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇടുക്കിയിലും വയനാട്ടിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും നിരോധിച്ചു
ഇടുക്കി: വ്യാപക മഴയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട് ജില്ലകളിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂര്‍ണ്ണമായും നിരോധിച്ചു കളക്ടർ ഉത്തരവിട്ടു.
മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ ജില്ലയില്‍ ടൂറിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ആളുകള്‍ മൂന്നാറിലേക്ക് എത്തുന്നത് അധികാരികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കള്ക്ടര്‍ ഉത്തരവിറക്കിയത്.
ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കി. നിരോധനങ്ങള്‍ ജില്ലാ അതിര്‍ത്തികളിലും ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലം മാര്‍ഗ്ഗതടസ്സങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതികൂല കാലാവസ്ഥാ സമയങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്.
ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്, കലക്ടര്‍ ഉത്തരവില്‍ പറഞ്ഞു.