പൊലീസിനെ വകവയ്ക്കാതെ പിടികിട്ടാപ്പുള്ളി ;  പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പ്രതി രക്ഷപ്പെട്ടു : രക്ഷപെട്ടത് ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി

പൊലീസിനെ വകവയ്ക്കാതെ പിടികിട്ടാപ്പുള്ളി ;  പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് പ്രതി രക്ഷപ്പെട്ടു : രക്ഷപെട്ടത് ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി

സ്വന്തം ലേഖകൻ

ഗു​രു​വാ​യൂ​ര്‍: കേരള പോലീസിനെ വകവെയ്ക്കാതെ കവർച്ച ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി. പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സു​കാ​രന്റെ മു​ഖ​ത്ത്​ കു​രു​മു​ള​ക്​ സ്പ്രേ ​അടിച്ച് പി​ടി​കി​ട്ടാ​പ്പു​ള്ളി ഓ​ടി​ ര​ക്ഷ​പ്പെ​ട്ടു.

പാ​ല​യൂ​ര്‍ ക​റു​പ്പം വീ​ട്ടി​ല്‍ ഫ​വാ​ദാ​ണ് (33) പൊലീസിനെ ആക്രമിച്ച് ര​ക്ഷ​പ്പെ​ട്ട​ത്. നിരവധി കേസുകളിൽ പ്ര​തി​യാ​യ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ  അ​റ​സ്​​റ്റി​ലാ​യ ഒ​രാ​ളി​ല്‍ നി​ന്ന് ഫ​വാ​ദ് പേ​ര​ക​ത്തെ ഭാ​ര്യ​വീ​ട്ടി​ല്‍ ഉ​ണ്ടെ​ന്ന​ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ്  ഗു​രു​വാ​യൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന് സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ ഇയാളെ പിടികൂടാൻ എ​ത്തി​യ​ത്.

എന്നാൽ പോലീസിനെ കണ്ട് വീടിന്റെ  പിൻ വശത്തെ വാ​തി​ലി​ലൂ​ടെ ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച ഫ​വാ​ദി​നെ ര​തീ​ഷ് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ പോ​ക്ക​റ്റി​ല്‍​നി​ന്ന് കു​രു​മു​ള​ക് സ്​​പ്രേ എ​ടു​ത്ത് ക​ണ്ണി​ല്‍ അ​ടി​ക്കുകയായിരുന്നു.

തുടർന്ന് ര​തീ​ഷ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.ഒ​രു വ​ര്‍​ഷം മുൻപ്  പാ​ല​യൂ​രി​ല്‍ യാ​ത്ര​ക്കാ​രന്റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ ത​ട്ടി​യെ​ടു​ത്ത​തു​ള്‍​പ്പെ​ടെ ഗു​രു​വാ​യൂ​ര്‍, വാ​ടാ​ന​പ്പ​ള്ളി, ചാ​വ​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം സ്​​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ണ്ടെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.