play-sharp-fill
ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും, പിന്നെ മതി സഖാക്കൾക്ക് ജോലി…! പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് ഇടിക്കട്ട കൊണ്ട് ക്രൂരമർദ്ദനം ; മർദ്ദനമേറ്റ് യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു ; ചോരയൊലിപ്പിക്കുന്ന മുഖവുമായി സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണം

ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും, പിന്നെ മതി സഖാക്കൾക്ക് ജോലി…! പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് ഇടിക്കട്ട കൊണ്ട് ക്രൂരമർദ്ദനം ; മർദ്ദനമേറ്റ് യുവാവിന്റെ മൂക്കിന്റെ പാലം തകർന്നു ; ചോരയൊലിപ്പിക്കുന്ന മുഖവുമായി സ്റ്റേഷനിൽ എത്തിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ

കൊല്ലം: സഖാൾക്ക് ആദ്യം പാർട്ടിയും പാർട്ടി പരിപാടിയും, പിന്നെ മതി ജോലി. സഖാക്കൾ ജോലി മുൻഗണന നൽകിയാൽ ചിലപ്പൊ പോയികിട്ടുന്നത് ജോലി മാത്രമാവില്ല മൂക്കിന്റെ പാലം കൂടിയാവും. പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവിന് ക്രൂരമർദ്ദനം.

ഡിവൈഎഫ്‌ഐ സിവിൽ സ്റ്റേഷൻ മേഖലാ കമ്മിറ്റി അംഗവും സിപിഎം പുന്നത്തല സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തിരുമുല്ലവാരം പുന്നത്തല ചേന്നലിൽ ശിവകൃപയിൽ രവിനെയാണ് പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് പാർട്ടി പ്രവർത്തകർ മർദ്ദിച്ചത്. ജോലി കിട്ടിയതിന് ശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന പേരിലാണ് ഡിവൈഎഫ്‌ഐ നേതാവിനു ക്രുരമർദ്ദനം ഏൽക്കേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകർന്നു. തുടർന്ന് രവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.എന്നാൽ ചോരയൊലിപ്പിക്കുന്ന മുഖവുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ കേസെടുക്കാതെ ആശുപത്രിയിലേക്കു പൊലീസ് പറഞ്ഞയച്ചുവെന്നും ആരോപണമുണ്ട്.

മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാകാതിരുന്നതോടെ രവിൻ രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്.ചൊവ്വാഴ്ച രാത്രി ഒൻപതോടെയാണു സംഭവം. കൊല്ലം നഗരത്തിൽ നെല്ലിമുക്കിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ ഫോണിൽ വിളിച്ചുവരുത്തിയാണ് വീടിനടുത്തുവച്ചു മർദിക്കുകയായിരുന്നു.

നേതാക്കൾക്കൊപ്പം മാരകായുധങ്ങളുമായി പതിനഞ്ചോളം വരുന്ന മറ്റൊരു സംഘവും ഉണ്ടായിരുന്നതായി രവിൻ പറയുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനയിൽക്കുളങ്ങര സ്വദേശി അഫൻ താഹയ്ക്കും മർദനമേറ്റു. ആക്രമണത്തെ തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

എട്ടു വർഷമായി സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും സജീവമായ രവിന്, തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജോലി ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനം കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുകയായിരുന്നു,

രാവിലെ 8 മുതൽ രാത്രി 8 വരെ ജോലിയുള്ളതിനാൽ പ്രവർത്തനത്തിനു വരാൻ കഴിയാത്തതിലെ ബുദ്ധിമുട്ട് പിന്നീട് നേതാക്കളെ അറിയിച്ചിരുന്നതായി രവിൻ പറയുന്നു. എന്നാൽ പരിപാടികൾക്കു വരാത്തതിന്റെ കാരണം തിരക്കി കോർപറേഷൻ കൗൺസിലർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഡിവൈഎഫ്‌ഐ നേതാവ് സ്ഥിരമായി ഫോണിൽ വിളിച്ചു പാർട്ടി പരിപാടിക്കു വന്നേ പറ്റൂവെന്നു ഭീഷണിപ്പെടുത്തിയതായി രവിൻ പറയുന്നു.