Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: പരാതിയില്‍ അന്വേഷണം നടത്താൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിന്റെ നേരെ വനിതാ എസ്.ഐ. യുടെ പരാക്രമം. ഏഴു വയസുള്ള യുവാവിന്റെ മകളുടെ മുന്നില്‍ വച്ചാണ് വനിതാ പ്രബേഷന്‍ എസ്‌ഐ ചെകിട് അടിച്ചു പൊട്ടിച്ചത്.

സംഭവത്തിൽ പൊലീസുകാരിയ്ക്കെതിരെ യുവാവ് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുക്കാതെ പൊലീസ് ഇന്‍സ്‌പെക്ടര്‍ മുക്കിയെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ മര്‍ദിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ബന്ധുക്കള്‍ ബഹളം വച്ചതോടെ എസ്‌ഐ പൊലീസ് ജീപ്പില്‍ കയറി മുങ്ങുകയായിരുന്നു. സംഭവം സംബന്ധിച്ച്‌ രഹസ്യാന്വേഷണ വിഭാഗം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി.

 

വഞ്ചിപ്പൊയ്ക ഷാനിലാ മന്‍സിലില്‍ മുഹമ്മദ് ഹാഷി(33)മിനാണ് മര്‍ദനമേറ്റത്.
ഹാഷിമും ഭാര്യ വീട്ടുകാരുമായി ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ജിനു എന്ന പൊലീസുകാരനാണ് ഹാഷിമിനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്.

മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ആര്‍ സാബുവിനൊപ്പമാണ് ഹാഷിം, മാതാവ്, ഏഴു വയസുള്ള മകള്‍ എന്നിവര്‍ സ്‌റ്റേഷനിൽ എത്തിയത്.

സാബു പൊലീസ് ഇന്‍സ്‌പെക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വെളിയില്‍ നിന്ന ഹാഷിമിനെ വനിതാ എസ്‌ഐ തൊട്ടടുത്ത കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടു പോയത്. പിതാവിന്റെ പിന്നാലെ ഏഴു വയസുള്ള മകളും പോവുകയായിരുന്നു.

കെട്ടിടത്തിലേക്ക് കയറിയതിന് പിന്നാലെ ‘പോക്രിത്തരം കാണിക്കുന്നോടാ’ എന്ന് ആക്രോശിച്ചു കൊണ്ട് വനിതാ എസ്‌ഐ ചെകിടത്ത് അടിക്കുകയായിരുന്നുവെന്ന് ഹാഷിം പറയുന്നു. ഇതു കണ്ട് മകള്‍ ഭയന്നു നിലവിളിച്ചു.

ഹാഷിം ഉടന്‍ തന്നെ ഇന്‍സ്‌പെക്ടറെ കണ്ട് വിവരം പറഞ്ഞു. പരാതിയുണ്ടെങ്കില്‍ എഴുതി നല്‍കാന്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പറഞ്ഞു. അതനുസരിച്ച്‌ പരാതി നല്‍ കുകയായിരുന്നു.

ഇതിനിടെ ഒരു ജീപ്പ് വരുത്തി വനിതാ എസ്‌ഐയെ അതില്‍ കയറ്റി പറഞ്ഞു വിട്ടു. വനിതാ എസ്‌ഐ നെയിംബോര്‍ഡ് മറച്ചിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും ഹാഷിം പറഞ്ഞു. താന്‍ നല്‍കിയ പരാതിക്ക് രസീത് നല്‍കാന്‍ ഇന്‍സ്‌പെക്ടര്‍ തയാറായില്ല. രസീത് ചോദിച്ചപ്പോള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞതായും ആരോപണമുണ്ട്.

ഹാഷിം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറയുന്ന എസ്‌ഐ തിരുവനന്തപുരം സ്വദേശിനി അലീന സൈറസ് ആണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ