
മാനഭംഗക്കേസ് ഒത്തുതീർപ്പാക്കാൻ വന്‍ തുക കൈപ്പറ്റി; പൊലീസിനെതിരെ സംസ്ഥാനത്ത് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി; രണ്ട് എസ് എച്ച് ഒ മാരടക്കം നാല് പൊലീസുകാര്‍ക്കെതിരെയാണ് കേസ്
തിരുവനന്തപുരം: മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍ തുക കൈപ്പറ്റിയെന്ന പരാതിയില്‍ പൊലീസിനെതിരെ സംസ്ഥാനത്ത് ആദ്യമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. നാല് പൊലീസുകാര്‍ക്കെതിരെയാണ് കേസെടുത്തത്.
തൃശൂര്‍ കൊടകരയില്‍ പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി. മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്.എച്ച്.ഒ സുരേഷ്‌കുമാര്‍, എ.എസ്.ഐ ജേക്കബ്, സി.പി.ഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്.എച്ച്.ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നേരത്തെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കത്ത് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനഭംഗക്കേസില്‍ അറസ്റ്റ് നടക്കാത്തതിനെ തുടര്‍ന്ന് യുവതി ഹൈകോടതിയില്‍ കേസ് നല്‍കുകയായിരുന്നു. പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പൊലീസ് 2020 സെപ്തംബര്‍ 30ന് നല്‍കിയ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.
ഇതാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിനയായത്.
ഒക്ടോബര്‍ 30നാണ് പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരിയെ കുടുക്കാനായി തടിയിട്ട പറമ്പിലേയും കൊടകരയിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചുവെന്നും വലിയ തുക കൈപ്പറ്റിയെന്നും ഇതോടെയാണ് വെളിപ്പെട്ടത്.
നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതി ചാലക്കുടി ഡി.വൈ.എസ്.പി അന്വേഷിച്ചിരുന്നെങ്കിലും പോലീസുകാര്‍ കുറ്റക്കാരല്ലെന്ന അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരേ വകുപ്പുതല നടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു. പരാതിക്കാരനായ അജിത് കൊടകരയില്‍ നിന്നും തെളിവുകളും മൊഴിയും ഇ.ഡി ശേഖരിച്ചിരുന്നു.