പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സംഘടനയെന്നു സൂചന; അന്വേഷണം ശക്തമാക്കി പൊലീസ്; സുവർണാവസരം മുതലെടുക്കാൻ നോക്കിയിരുന്ന് പ്രതിപക്ഷ പാർട്ടികൾ

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സംഘടനയെന്നു സൂചന; അന്വേഷണം ശക്തമാക്കി പൊലീസ്; സുവർണാവസരം മുതലെടുക്കാൻ നോക്കിയിരുന്ന് പ്രതിപക്ഷ പാർട്ടികൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ന്യൂനപക്ഷ സംഘടനയെന്നു സൂചന. തെറ്റിധാരണാ ജനകമായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനു പിന്നിൽ ഇവരാണെന്ന സംശയമാണ് ഉയരുന്നത്. എന്നാൽ, തൊഴിലാളികളുടെ പ്രതിഷേധം സുവർണ്ണാവസരമാക്കി മാറ്റി സർക്കാരിനെതിരെ തിരിക്കാനുള്ള നീക്കം നടത്തിയതിനു പിന്നിൽ ബി.ജെ.പിയ്ക്കും പങ്കുണ്ടെന്നാണ് സൂചന.

ഞായറാഴ്ച ഉച്ചയ്ക്കാണ് ഒരു പറ്റം അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി പായിപ്പാടിന്റെ തെരുവിലിറങ്ങിയത്. ഇത്തരത്തിൽ തെരുവിലിറങ്ങിയവരെ പിരിച്ചു വിടാൻ പൊലീസിനു ലാത്തിച്ചാർജ് പോലും നടത്തേണ്ട സാഹചര്യവുമുണ്ടായി. ഇതിനിടെയാണ് ഇപ്പോൾ സംഭവങ്ങൾക്കു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന വാദം ഉയരുന്നത്. രണ്ടു ദിവസങ്ങളിലായി പ്രദേശത്ത് നടന്ന ദുരൂഹ നീക്കങ്ങളാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിൽ കലാശിച്ചതെന്ന സൂചനയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട്ട് ഏതാണ്ട് 12000 ത്തോളം തൊഴിലാളികളാണ് ജോലിയ്ക്കും മറ്റാവശ്യങ്ങൾക്കുമായി എത്തിയിരുന്നത്. ഇതിൽ 8200 ഓളം പേർ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. നാലായിരത്തോളം ആളുകളാണ് ഈ ക്യാമ്പുകളിൽ ബാക്കിയുണ്ടായിരുന്നത്. ഡൽഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും പലായനത്തിന്റെ അടക്കമുള്ള വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ അയച്ചു നൽകിയിരുന്നതായാണ് സൂചന. ഇത് കൂടാതെയാണ് ഈ ഇതര സംസ്ഥാന തൊഴിലാളികളെ തെറ്റിധരിപ്പിക്കുന്ന രീതിയിൽ ഒരു ജനപ്രതിനിധിയുടേത് എന്ന രീതിയിൽ വാട്‌സ്അപ്പ് സന്ദേശം പ്രചരിച്ചിരുന്നത്.

ഇതെല്ലാം അക്ഷരാർത്ഥത്തിൽ ഗൂഡാലോചനയുടെ ഭാഗമായാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഇതിനിടെ പ്രതിഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികൾ രംഗത്ത് ഇറങ്ങിയപ്പോൾ ആദ്യം പ്രസ്്താവനയും, സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുമായി രംഗത്ത് ഇറങ്ങിയത് ബിജെപി നേതാക്കളായിരുന്നു. പ്രശ്‌നം എന്താണ് എന്ന് തിരിച്ചറിയും മുൻപ് തന്നെ പ്രതിഷേധം സംസ്ഥാന സർക്കാരിനെതിരെ ആണ് എന്നു വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമിച്ചത്.

കേന്ദ്ര സർക്കാരും നരേന്ദ്രമോദിയും പ്രഖ്യാപിച്ച ലോക്ക് ഡൗൺ മറികടന്ന് തങ്ങൾക്കു നാട്ടിലേയ്ക്കു പോകണമെന്നതായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രധാന ആവശ്യം. എന്നാൽ, ഇത് പോലും മനസിലാക്കാതെയാണ് സർക്കാരിനെതിരെ ബിജെപി പ്രസ്താവന ഇറക്കിയത്. അതിഥി തൊഴിലാളികൾക്കു ഭക്ഷണമില്ലെന്നും വെള്ളമില്ലെന്നുമായിരുന്നു ബിജെപിയുടെ പ്രതിഷേധത്തിന്റെ കാരണം.

ഇത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നതിനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.