അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ പരാജയം മൂലം :കോൺഗ്രസ്സ്

അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ പരാജയം മൂലം :കോൺഗ്രസ്സ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണം സർക്കാർ സംവിധാനങ്ങളുടെ ഗുരുതരമായ പരാജയം മൂലമാണെന്ന് ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ്.

മൂവായിരത്തി അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുവാനുള്ള ഉത്തരവാദിത്വത്തിൽനിന്നും സർക്കാർ ഉദ്യോഗസ്ഥർ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പായിപ്പാട്ട് സമരം നടത്തിയ തൊഴിലാളികളെ കരാറുകാർ കൊണ്ടുവന്നിട്ടുള്ളതല്ല എന്ന കാര്യംപോലും അധികാരികൾ മനസ്സിലാക്കിയിട്ടില്ല. കെട്ടിട ഉടമകളുടെ യോഗം ചേർന്നതായി പറയുന്നെങ്കിലും പകുതിയിലധികംപേർ പങ്കെടുത്തിട്ടില്ല .

ഇത് സംബന്ധിച്ച് യാതൊരു തുടരന്വേഷണവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് അവർ ശീലിച്ച ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം.

ഇന്നത്തെ സാഹചര്യത്തിൽ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇത്രയും വലിയ ബാധ്യത ഏറ്റെടുക്കുവാനുള്ള സാമ്പത്തിക ശേഷിയില്ല. സ്ഥലത്തെത്തിയ ഭക്ഷ്യവകുപ്പ് മന്ത്രിയെ താനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടാകാത്തതു നിർഭാഗ്യകരമാണ്. ഇതരസംസ്ഥാന തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ നിസ്സാരവത്ക്കരിക്കാനുള്ള ശ്രമം വിലപ്പോവില്ല. ഈ വിഷയത്തിൽ കോൺഗ്രസ്സിന്റെ നിതാന്തജാഗ്രത ഉണ്ടാകുമെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.