
‘ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക്; വീണാ ജോര്‍ജിനെ മാറ്റുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി’; മന്ത്രിസഭാ പുനഃസംഘടന നവംബറിലെന്ന് ഇ.പി ജയരാജൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന നവംബറില്‍ നടക്കുമെന്ന് വ്യക്തത വരുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ.
ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ മാറ്റുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി. മത്രമല്ല കേരളത്തിന്റെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും കൂടാതെ നിപ പ്രതിരോധം നല്ല നിലയില്‍ പുരോഗമിക്കുന്നുവെന്നും ഇ.പി ജയരാജൻ വിലയിരുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവരാണ് ഇവരെന്നും ഇപി ജയരാജൻ പറഞ്ഞു.
കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാര്‍ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇ.പി ആരോപിച്ചു.
Third Eye News Live
0