കേരള മീഡിയ അക്കാഡമി മാദ്ധ്യമ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം ബ്യൂറൊ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാറിന്

കേരള മീഡിയ അക്കാഡമി മാദ്ധ്യമ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം ബ്യൂറൊ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാറിന്

സ്വന്തം ലേഖിക

തിരുവനന്തപുരം: പൊതു ഗവേഷണ മേഖലയില്‍ കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ ഫെലോഷിപ്പ് കേരളകൗമുദി കോട്ടയം ബ്യൂറൊ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാറിന്.

മുഖ്യധാരാ മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും എന്ന വിഷയത്തിലാണ് പതിനായിരം രൂപയുടെ ഫെലോഷിപ്പ്. ജയകുമാര്‍ 37 വര്‍ഷമായി കേരളകൗമുദിയില്‍ ജോലി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലും മീഡിയ അക്കാഡമിയുടെ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മികച്ച രാഷ്‌ട്രീയ ലേഖകനുളള അവാര്‍ഡ്, ജനറല്‍ റിപ്പോര്‍ട്ടിംഗിനുളള സംസ്ഥാന അവാര്‍ഡ് അടക്കം എഴുപ്പത്തിയഞ്ചോളം പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

കോട്ടയം പുത്തനങ്ങാടി വെള്ളാക്കല്‍ പരേതനായ റിട്ട. എസ്.ഐ പി.സി വേലായുധന്റെയും, കുമുദിനി അമ്മയുടെയും മകനാണ്. റിട്ട.എസ്.ബി.ഐ മാനേജര്‍ ഒ.ആര്‍.ഇന്ദിര ഭാര്യയും, ജെ.ജയകൃഷ്ണന്‍ (റീജിയണല്‍ മാനേജര്‍ സൈഡസ് കാഡില) മകനുമാണ്.

ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്‌മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ.മുരളി കൃഷണന്‍, ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന.എം എന്നിവര്‍ അര്‍ഹരായി.

ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി.പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. മാര്‍ച്ച്‌ 21ന് നടക്കുന്ന പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.