കുറച്ച്‌ നാളത്തെ ചികിത്സയ്ക്കു ശേഷം  ആശുപത്രി വിടുകയാണ്; പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷ;  പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി; ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് മിഥുന്‍ രമേശ്

കുറച്ച്‌ നാളത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിടുകയാണ്; പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷ; പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി; ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് മിഥുന്‍ രമേശ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഏതാനും കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും അവതാരകനുമായ മിഥുന്‍ രമേശിനെ ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോഴിതാ തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച്‌ നാളത്തെ ചികിത്സയ്ക്കു ശേഷം ഇന്ന് ആശുപത്രിയില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജ് ആവുകയാണ്. തിരുവനന്തപുരത്ത് കുറച്ച്‌ ദിവസം കൂടി ഫിസിയോതെറാപ്പി നടത്തണം.

പൂര്‍ണമായും രോഗമുക്തി നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും മിഥുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ഒപ്പം തനിക്കായി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്ത ആരാധകര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

മുഖം കോടുന്ന അസുഖമാണ് ബെല്‍സ് പാള്‍സി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു വശം അനക്കാന്‍ കഴിയുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു എന്നും മിഥുന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുനെ അഡ്മിറ്റ് ചെയ്തിരുന്നത്.