video
play-sharp-fill

ആർപ്പൂക്കരയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

ആർപ്പൂക്കരയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

ആർപ്പൂക്കര: പാലിയേറ്റീവ് ദിനാചരണത്തിൻ്റെ ഭാഗമായി അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും സഞ്ജീവനി പാലിയേറ്റീവ് കെയറിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം ആർപ്പൂക്കരയിൽ സംഘടിപ്പിച്ചു.

ആർപ്പൂക്കര പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ താമസിക്കുന്ന 12 കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിചരണം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും രോഗികൾക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനും ഭാവിയിൽ നടപടി യുണ്ടാകും.പരിപാടി ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് റോസ്ലിൻ ടോമിച്ചൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡൻറ് ലൂക്കോസ് ഫിലിപ്പ്, വാർഡ് മെമ്പർ ദീപ, ഡോ. അനൂപ്, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി ജോസഫ്, ഗീതുവിജയപ്പൻ, പാർവതി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ഹേമ, സന്ധ്യ, പാലിയേറ്റീവ് നേഴ്സ് മിനി, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു