18 വയസ് കഴിഞ്ഞവർക്കെല്ലാം കൊവിഡ് വാക്‌സിൻ: കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ അതിവേഗം മുന്നോട്ട്

18 വയസ് കഴിഞ്ഞവർക്കെല്ലാം കൊവിഡ് വാക്‌സിൻ: കർശന നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ; വാക്‌സിൻ വിതരണത്തിൽ ഇന്ത്യ അതിവേഗം മുന്നോട്ട്

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ഒരു വർഷം പൂർത്തിയാക്കിയ കൊവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാനുള്ള വാക്‌സിൻ സാധാരണക്കാരിലേയ്ക്ക് കൂടുതലായി എത്തിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്കാണ് ഇപ്പോൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാത്തിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ചെറു സ്വകാര്യ ക്‌ളിനിക്കുകളിലും കൂടുതൽ സ്വകാര്യ ആശുപത്രികളിലും വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും 18 വയസ് കഴിഞ്ഞവർക്ക് വാക്സിനേഷൻ ഏർപ്പെടുത്തണമെന്നും ഐ.എം.എ പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യയിൽ 90,000ലേറെയാണ് പ്രതിദിന കൊവിഡ് രോഗികൾ. തിങ്കളാഴ്ച രേഖപ്പെടുത്തിയത് 1,03,558 പുതിയ കേസുകളാണ്. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് വലിയ ഉയരങ്ങളിലെത്തുകയാണെന്ന് ഐ.എം.എയുടെ കത്തിൽ സൂചിപ്പിക്കുന്നു. ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയർത്തി കൊവിഡ് കേസുകൾ നിയന്ത്രിക്കാൻ വാക്സിനേഷനിലൂടെ സാധിക്കും.

ചെറിയ കാലയളവിലുളള ലോക്ഡൗണുകൾ ഏർപ്പെടുത്തുന്നത് രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കാൻ ഉചിതമാകുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളായ സിനിമാശാലകൾ, സാംസ്‌കാരിക, മത സ്ഥാപനങ്ങൾ, സ്പോർട്സ് സംരംഭങ്ങൾ ഇങ്ങനെ ജനം ഒത്തുകൂടുന്നയിടങ്ങളെല്ലാം ലോക്ഡൗൺ ചെയ്യണം. വാക്സിനേഷൻ നടപടികൾ ശക്തമാക്കണമെന്നും ഐ.എം.എ സർക്കാരിനോട് ആവശ്യപ്പെട്ടു.