സുരക്ഷിതമായ ഡിജിറ്റല്‍ ഇടം ഇറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബന്ധതയ്ക്ക് കേന്ദ്രത്തിൻ്റെ അംഗീകാരം ; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തിയതിലൂടെയാണ് കേരളം നേട്ടം കൈവരിച്ചത്
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജിലൂടെ ഈ നേട്ടം പങ്കുവച്ചിട്ടുണ്ട്. ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ സജീവമായ ഇടപെടല്‍’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് പുരസ്‌കാരംമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 10 ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുമായി ബന്ധപ്പെട്ട പുരസ്‌കാരം കൈമാറും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തില്‍ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. സുരക്ഷിതമായ ഡിജിറ്റല്‍ ഇടം ഇറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബന്ധതയെ അംഗീകാരം എടുത്ത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.