
കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥയ്ക്ക്! പൊലീസുകാരിയും ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടത്; പിങ്ക് പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് എട്ടുവയസുകാരിയേയും അച്ഛനേയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥയ്ക്ക്.
പൊലീസുകാരിയും ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. കുട്ടിയോട് ഇടപെടുന്നതിന്റെ ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥതയുണ്ടാക്കുന്നു. ഒരു മൊബൈൽ ഫോണിന്റെ വിലപോലും കുട്ടിയ്ക്ക് ഇല്ലേയെന്നും കോടതി ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില വീഴ്ചകൾ സംഭവിച്ചതായി വ്യക്തമാണ്. കുട്ടിയെ എന്തിനാണ് ചോദ്യം ചെയ്തതെന്നും കോടതി ചോദിച്ചു. സ്വന്തം മൊബൈൽ ഫോൺ സൂക്ഷിക്കേണ്ടത് ഉദ്യോഗസ്ഥയുടെ ഉത്തരവാദിത്വമാണ്.
പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയത് പണിഷ്‌മെന്റാണോയെന്നും കോടതി പരിഹസിച്ചു.
വിഷയത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയതിന്റെ കാരണം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.
ഓഗസ്റ്റ് 27നാണ് മോഷണക്കുറ്റം ആരോപിച്ച് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യമായി ചോദ്യം ചെയ്തത്. പിന്നാലെ രജിതയുടെ ബാഗിൽ നിന്ന് തന്നെ ഫോൺ ലഭിച്ചിരുന്നു.