സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: വൈ ഡബ്‌ളു സി എ യും വാസൻ ഐ ഹെൽത്ത് കെയറും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് കാരാപ്പുഴ വാസൻ ഐ കെയർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. വൈഡബ്യൂസിഎ പ്രസിഡന്റ് മീനാ കുര്യൻ ജോയ് , വൈസ് പ്രസിഡന്റ് ഡോ. ആഷാ ജെയിംസ് , വാർഡ് കൗൺസിലർ ജാൻസി ജെക്കബ്, മീന പോൾ, മാർഗദീപം റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരേന്ദ്രൻ, വാസൻ ഐ കെയർ മാനേജർ വിദ്യാ രാജ് എന്നിവർ പങ്കെടുത്തു.