കോട്ടയം നഗരമധ്യത്തിൽ അഴിഞ്ഞാടിയ സാമൂഹ്യവിരുദ്ധർക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്: കോമ്പിങുമായി ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ടിറങ്ങി; നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്

കോട്ടയം നഗരമധ്യത്തിൽ അഴിഞ്ഞാടിയ സാമൂഹ്യവിരുദ്ധർക്ക് പൊലീസിന്റെ കൂച്ചുവിലങ്ങ്: കോമ്പിങുമായി ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ടിറങ്ങി; നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ അഴിഞ്ഞാടിയ സാമൂഹ്യ വിരുദ്ധർക്ക് കൂച്ചുവിലങ്ങാടാൻ ജില്ലാ പൊലീസ് മേധാവി നേരിട്ടിറങ്ങി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസ് കോമ്പിങുമായി രംഗത്തിറങ്ങിയത്.

നഗരത്തിൽ പകൽ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണപൊതി വാങ്ങി കഴിച്ച ശേഷം അലഞ്ഞു തിരിയുന്നവരിൽ സാമൂഹ്യ വിരുദ്ധരും, കൊലപാതകമടക്കമുളള കേസുകളിൽ പെട്ട  ക്രിമിനകളുമുണ്ടെന്നും, ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും തേർഡ് ഐ ന്യൂസ് ലൈവ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വാർത്ത നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെ, തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ ആസ്പദമാക്കി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്കായി പൊലീസ് സംഘം നാഗമ്പടത്ത് എത്തുകയായിരുന്നു.

കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാഗമ്പത്ത് പരിശോധന നടത്തിയത്.

തുടർന്നു നാഗമ്പടം ബസ് സ്റ്റാൻഡിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ബസ് സ്റ്റാൻഡിനുള്ളിലെ സ്‌റ്റെയർകേസിന് അടിയിലും, ഇവിടെയുള്ള ചെറിയ മുറികളിലും അടക്കം പൊലീസ് സംഘം പരിശോധന നടത്തി. ഇവിടങ്ങളിൽ കിടന്നുറങ്ങിയിരുന്നവരെയും, പരസ്യമായി മദ്യപിച്ച ശേഷം ബോധം കെട്ട് കിടന്നിരുന്നവരെയും അടക്കം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.

തുടർന്നു പൊലീസ് സംഘം ഇവരോട് വീടുംവിവരവും അടക്കം ശേഖരിച്ചു. ഇത്തരത്തിൽ വീടില്ലാത്തവരെ നഗരസഭയുടെ അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റാൻ നിർദേശവും നൽകിയിട്ടുണ്ട്.

എന്നാൽ, പലരിൽ നിന്നും കൃത്യമായ മറുപടികൾ ലഭിച്ചിട്ടില്ല. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് സംഘം ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. നേരത്തെ നഗരത്തിലും നാഗമ്പടത്തും അടക്കം സാമൂഹ്യ വിരുദ്ധർ തമ്മിൽ ഏറ്റുമുട്ടിയത് കൊലപാതകത്തിൽ പോലും കലാശിച്ചിട്ടുണ്ട്. ഈ സാഹചര്യവും കൂടി മുൻനിർത്തിയാണ് ഇപ്പോൾ പൊലീസ് കർശന നടപടികളിലേയ്ക്കു കടക്കുന്നത്.

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു