ഏറ്റുമാനൂരിൽ മോഷണം വ്യാപകം: മോഷണം തടയാൻ പൊലീസും വ്യാപാരികളും കൈകോർക്കുന്നു; രാത്രി കാല പെട്രോളിംങ് സജീവം; പുലർച്ചെ വരെ ഓട്ടോറിക്ഷയിൽ പെട്രോളിംങ്

ഏറ്റുമാനൂരിൽ മോഷണം വ്യാപകം: മോഷണം തടയാൻ പൊലീസും വ്യാപാരികളും കൈകോർക്കുന്നു; രാത്രി കാല പെട്രോളിംങ് സജീവം; പുലർച്ചെ വരെ ഓട്ടോറിക്ഷയിൽ പെട്രോളിംങ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂരിൽ മോഷണം വ്യാപകമായതോടെ വ്യാപാരികളും പൊലീസും ചേർന്നുള്ള പെട്രോളിംങ് സജീവമാക്കി. ഓട്ടോറിക്ഷയിലാണ് പൊലീസും വ്യാപാരികളും ചേർന്നു നഗരമത്തിൽ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വ്യാപകമായ മോഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് സംഘം പരിശോധ ശക്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തടയുന്നതിനു വേണ്ടി വ്യാപാരി വ്യവസായികളുടെ സഹായത്തോടെയാണ് പൊലീസ് പരിശോധന നടത്തുന്നത്.

സെപ്റ്റംബർ 14 ന് രാത്രി 11 മണി മുതൽ പരിശോധന നടത്തുന്നതിനാണ് തീരുമാനം. പുലർച്ചെ നാലു മണി വരെ പരിശോധനയുണ്ടായിരിക്കും. വ്യാപാരികളും പൊലീസും വിവിധ സംഘങ്ങളായി തിരിഞ്ഞ് ഓട്ടോറിക്ഷയിൽ കയറി മോഷണ സാധ്യതയുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തും.

ഇത്തരത്തിൽ പരിശോധന നടത്തിയ കേന്ദ്രങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. പുലർച്ചെ അഞ്ചു മണിവരെ പെട്രോളിംങ് നടത്തുന്നതിനാണ് പൊലീസും വ്യാപാരികളും തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ വ്യാപകമായി മോഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൊലീസ് സംഘം പെട്രോളിംങ് സജീവമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.