video
play-sharp-fill
കേരള ബ‍‍ജറ്റ് 2023; റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: സബ്സിഡി നല്‍കാന്‍ 600 കോടി ; വിലക്കയറ്റം തടയാന്‍ 2000 കോടി

കേരള ബ‍‍ജറ്റ് 2023; റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: സബ്സിഡി നല്‍കാന്‍ 600 കോടി ; വിലക്കയറ്റം തടയാന്‍ 2000 കോടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റബർ കർഷകർക്ക് സംസ്ഥാന ബജറ്റിൽ ആശ്വാസ പ്രഖ്യാപനം. റബ്ബർ സബ്സിഡിക്കുള്ള വിഹിതം 600 കോടിയായി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ.

സംസ്ഥാനത്തെ റബ്ബർ കർഷകർ പ്രതിസന്ധിയിലാണെന്നും രാജ്യത്തെ എറ്റവും വലിയ പ്ലാന്റേഷൻ മേഖലയിലെ റബർ കർഷകരെ സംരക്ഷിക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു.

കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം.