കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണം: അമിത് ഷാ

കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണം: അമിത് ഷാ

 

സ്വന്തം ലേഖകൻ

ഡൽഹി: കേരള ഗവർണർക്കെതിരെയുണ്ടായ അതിക്രമം സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരവമുള്ളതാണെന്ന് ഗവർണർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ ഇർഫാൻ ഹബീബിനെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

 

 

ഗവർണർ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും ഗവർണർക്കെതിരെ ഉണ്ടായ അതിക്രമത്തിൽ നടപടിയെടുക്കുന്ന വിഷയം കേന്ദ്രത്തിന്റ പരിഗണയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുള്ളതാണെന്നും ബിജെപിയിതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു. ഡൽഹിയിൽ ഒരു വാർത്താ സമ്മേളനത്തിലാണ് അമിത് ഷാ പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിഷേധിച്ചവർക്കതിരെ ഉണ്ടായ പോലീസ് നടപടികളെയും അമിത് ഷാ ന്യായീകരിച്ചു. ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അക്രമസംഭവങ്ങൾ നടക്കുമ്പോഴും ബസുകൾ കത്തിക്കുമ്പോഴും പോലീസ് വെറുതെ ഇരിക്കുകയില്ലെന്നുമാണ് ഷാ പറഞ്ഞത്. സിഎഎ പൗരത്വം നൽകുന്നതിനെ കുറിച്ചുള്ളതാണെന്നും പൗരത്വം എടുത്തുകളയുന്നതിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നില്ലെന്നും അമിത് ഷാ ആവർത്തിച്ചു.