Spread the love

കാസർകോട്: സ്വർണ്ണമോതിരം ദേഹത്തിട്ട രീതിയില്‍ ചേരയെ കണ്ടെത്തിയത് ജനങ്ങള്‍ക്കിടയില്‍ അമ്പരപ്പുളവാക്കി. എല്ലായിടത്തും പാമ്പുകളെ സംബന്ധിച്ച വാർത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അതില്‍ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്ത കാസർകോട് അഡൂരില്‍ നിന്ന്
വന്നത്.

video
play-sharp-fill

വീട്ടിലെ മേശവലിപ്പില്‍ സ്വർണമോതിരം ശരീരത്തില്‍ കുടുങ്ങിയ നിലയിലാണ് ഇവിടെ ഒരു പാമ്പിനെ കണ്ടെത്തിയത്.
അഡൂർ പതിക്കാലില്‍ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികള്‍ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഭയപ്പെട്ടെങ്കിലും ഉടൻ തന്നെ അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞു. പാമ്പുകടിയേറ്റ് മരണങ്ങള്‍ കൂടിയ ഈ സാഹചര്യത്തില്‍ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു.

ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം അത് ചേരയാണെന്ന് സ്ഥിരീകരിച്ചു . അടുത്തിടെ മരിച്ച ഒരു കുടുംബാംഗത്തിന്റെ സ്വർണമോതിരം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്നു. ഇത് ചേരയുടെ ശരീരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസങ്ങളായി മോതിരത്തില്‍ കുടുങ്ങിക്കിടന്നതിനാല്‍ ചേര അവശനിലയിലായിരുന്നു. തുടർന്ന് സ്വർണമോതിരം മുറിച്ചുമാറ്റിയാണ് ചേരയെ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ട് ആദ്യം ആശങ്കപ്പെട്ടെങ്കിലും, മോതിരത്തില്‍ കുടുങ്ങിയ നിലയില്‍ അതിനെ കണ്ടത് വീട്ടുകാർക്കും കൗതുകമായി.