Spread the love

തിരുവനന്തപുരം: കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (KEPCO) ജോലി നേടാന്‍ അവസരം. മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.

video
play-sharp-fill

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കെപിഇഎസ്‌ആര്‍ബി മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ഫെബ്രുവരി 23.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ് ഡയറക്ടര്‍. ആകെ ഒഴിവുകള്‍ 01.

കാറ്റഗറി നമ്പര്‍: 001/2026

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 43,200 രൂപമുതല്‍ 66,000 രൂപവരെ ശമ്ബളം ലഭിക്കും.

പ്രായപരിധി

58 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

പൗള്‍ട്രി സയന്‍സ് OR ലൈവ്‌സ്റ്റോക്ക് പ്രൊഡക്‌ട്‌സ് ടെക്‌നോളജിയില്‍ വെറ്ററിനറി സയന്‍സ് പിജി. അംഗീകൃത സ്ഥാപനത്തിന് കീഴില്‍ പഠിച്ചവരായിരിക്കണം.

വെറ്ററിനറി സര്‍ജനോ അതിന് മുകളിലുള്ള തസ്തികയിലോ കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് അംഗീകരിച്ച സ്ഥപാനത്തില്‍ 12 വര്‍ഷത്തെ ജോലി പരിചയം.

മലയാളം കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

ഓപ്പറേഷന്‍ മാനേജ്‌മെന്റ് OR സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ എംബിഎ ഉള്ളവര്‍ക്ക് മുന്‍ഗണന.

കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.

അപേക്ഷ ഫീസ്

1500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 375 രൂപ അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക.

വിശദമായി വായിച്ച്‌ മനസിലാക്കിയതിന് ശേഷം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.

അപേക്ഷ: https://kpesrb.kerala.gov.in/?p=2143