കേരളത്തിലെ ബദല്‍ രാഷ്ട്രീയ സാധ്യത;  അരവിന്ദ് കെജരിവാൾ ഇന്ന് കൊച്ചിയിലെത്തും

കേരളത്തിലെ ബദല്‍ രാഷ്ട്രീയ സാധ്യത; അരവിന്ദ് കെജരിവാൾ ഇന്ന് കൊച്ചിയിലെത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് കൊച്ചിയിലെത്തും.

ആം ആദ്മി പാര്‍ട്ടിയും ട്വന്‍റി- 20 യും തമ്മിലെ സഹകരണം കെജരിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തില്‍ കെജ്രിവാള്‍ പ്രസംഗിക്കും. തൃക്കാക്കരയില്‍ സഖ്യത്തിന്‍റെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജരിവാളിന്റെ വരവ്. മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം.

ഇരു കക്ഷികളും യോജിച്ച്‌ സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപ തിരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തിരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.