കായംകുളത്തെ ലൈംഗിക അതിക്രമ കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്

Spread the love

കൊല്ലം: കായംകുളത്തെ ലൈംഗിക അതിക്രമക്കേസില്‍ ഇരയുടെ വൈദ്യപരിശോധന ഇന്ന് വീണ്ടും നടത്താൻ പൊലീസ്.

video
play-sharp-fill

പരാതി ഉന്നയിച്ചപ്പോള്‍ കൃത്യമായ വൈദ്യപരിശോധന നടത്തിയില്ലെന്ന ഇരയുടെ ആരോപണത്തെ തുടർന്നാണ് വീണ്ടും വൈദ്യപരിശോധന നടത്താനുള്ള പൊലീസ് തീരുമാനം.
അതേസമയം സംഭവം നടന്ന് പതിനൊന്നു ദിവസം പിന്നിട്ട ശേഷം എന്തിനാണ് വൈദ്യ പരിശോധന നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഐടി ജീവനക്കാരിയായ ഇരയുടെ വിശദമായ മൊഴി ഇന്നലെ തിരുവനന്തപുരത്തെത്തി കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു. അതേസമയം പ്രതി സിനില്‍ സബാദ് ഭീഷണിപ്പെടുത്തിയെന്നും, കേസില്‍ നിന്ന് പിന്മാറാൻ ഒപ്പം ഉള്ളവർക്ക് പണം വാഗ്ദാനം ചെയ്തെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി സിനില്‍ സബാദ് നെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും പൊലീസ് പറഞ്ഞു.