ചുട്ടുപൊള്ളി കേരളം…! പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി; ശനിയാഴ്ച്ച വരെ കനത്ത ചൂട്‌ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

Spread the love

തിരുവനന്തപുരം: കടുത്ത വേനലില്‍ ചുട്ടുപൊള്ളി കേരളം.

video
play-sharp-fill

ചൊവ്വാഴ്‌ച പാലക്കാട്‌ 40 ഡിഗ്രിയും കൊല്ലത്ത്‌ 38 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
ശനിവരെ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.

പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 വരെയും കൊല്ലം ജില്ലയില്‍ 38 വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളില്‍ 37 ഡിഗ്രിവരെയും ഉയരും. സാധാരണയെക്കാള്‍ മൂന്നു ഡിഗ്രിവരെ അധികമാണിത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ട്.
ഉയർന്ന അള്‍ട്രാ വയലറ്റ്‌ സൂചികയും രേഖപ്പെടുത്തുന്നുണ്ട്‌.

ചൊവ്വാഴ്‌ച പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ഉയർന്ന അള്‍ട്രാ വയലറ്റ്‌ സൂചിക (ഓറഞ്ച്‌ അലർട്ട്‌ 8-10) രേഖപ്പെടുത്തി.

ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷത്തില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ്‌ പ്രവചനം. ജൂണ്‍,-ജൂലൈ മാസങ്ങളില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെടാം.