Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കായംകുളം: എരുവയില്‍ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികള്‍ തല്ലിതകര്‍ത്തത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ശിവകുമാറിൻ്റെ വീട്ടിലെത്തിയ അക്രമികള്‍ വീട്ടുകാരെ വിളിച്ച്‌ ഉണര്‍ത്തി ഭീഷണിപ്പെടുത്തി. അതിനു ശേഷമായിരുന്നു അക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കേസുകളില്‍ പ്രതികളായ അയല്‍വാസിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിലെന്നാണ് ശിവകുമാറും കുടുംബവും പറയുന്നത്. അയല്‍വാസിയുമായി കുടുംബത്തിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ട് ഇതാണ് ആക്രമണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. അക്രമണത്തില്‍ നാല് ലക്ഷം രൂപയുടെ നഷ്ടം വന്നതായി ശിവകുമാര്‍ പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കുടുംബം പോലീസിനോട് ആവശ്യപ്പെട്ടു.